CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Minutes 28 Seconds Ago
Breaking Now

പ്രശാന്ത് കിഷോറിനെ ബിഹാറി കൊള്ളക്കാരനെന്ന് വിശേഷിപ്പിച്ച് ചന്ദ്രബാബു നായിഡു; ആന്ധ്ര മുഖ്യന് കിഷോറിന്റെ വിനയം നിറഞ്ഞ മറുപടി മാസ്സാണ്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ക്രിമിനല്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും, കോണ്‍ഗ്രസ്, ടിഡിപി എംഎല്‍എമാരെ റാഞ്ചുകയാണെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്.

തന്നെ ബിഹാറി കൊള്ളക്കാരനെന്ന് വിശേഷിപ്പിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് മറുപടിയുമായി ജെഡിഎസ് വൈസ് പ്രസിഡന്റും, രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ആന്ധ്രയിലെ ഓങ്കോളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു നായിഡുവിന്റെ ആരോപണം. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ക്രിമിനല്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും, കോണ്‍ഗ്രസ്, ടിഡിപി എംഎല്‍എമാരെ റാഞ്ചുകയാണെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. ബിഹാറി കൊള്ളക്കാരന്‍ പ്രശാന്ത് കിഷോര്‍ ആന്ധ്രപ്രദേശിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കിയെന്നും നായിഡു ആരോപിച്ചു. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ക്ക് രൂപം നല്‍കാന്‍ സഹായിച്ച കിഷോര്‍ 2015 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പം നിലയുറപ്പിച്ചു. നായിഡുവിന്റെ അടിസ്ഥാനമില്ലാത്ത ജല്‍പ്പനങ്ങളില്‍ അത്ഭുതമില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിനയപൂര്‍വ്വമുള്ള മറുപടി. 

'തോല്‍വി മുന്നില്‍ കാണുമ്പോള്‍ സ്ഥിരം രാഷ്ട്രീയക്കാര്‍ പോലും പരിഭ്രാന്തരാകും. അതുകൊണ്ട് നായിഡുവിന്റെ അടിസ്ഥാനമില്ലാത്ത ജല്‍പ്പനങ്ങളില്‍ എനിക്ക് അതിശയമില്ല. മോശം ഭാഷ ഉപയോഗിച്ച് ബിഹാറിനെ കുറിച്ചുള്ള നിങ്ങളുടെ മുന്‍ധാരണകളും, വിദ്വേഷവും പ്രകടിപ്പിക്കുന്നതിന് പകരം ആന്ധ്രയിലെ ജനങ്ങള്‍ താങ്കള്‍ക്ക് വീണ്ടും എന്തിന് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം സര്‍', കിഷോര്‍ ട്വീറ്റ് ചെയ്തു. 

 

വന്‍തോതില്‍ നേതാക്കളും അണികളും നായിഡുവിനെ വിട്ടുപോകുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 11ന് ലോക്‌സഭാ തെരഞ്ഞെടുപ്പും, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചെത്തുന്നത്. ബിജെപിയുടെ അപ്രഖ്യാപിത പിന്തുണയുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍മോഹന്‍ റെഡ്ഡിയാണ് നായിഡുവിന്റെ ഭാവി നിര്‍ണ്ണയിക്കുക. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.