CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 24 Seconds Ago
Breaking Now

കവന്‍ട്രിയില്‍ കുത്തേറ്റ മലയാളി യുവാവിന്റെ നില മെച്ചമായി ; പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മലയാളി യുവാവിനെ വിട്ടയച്ചു ; സംഭവം ഗൗരവമല്ലെന്ന് പോലീസിനെ ബോധിപ്പിക്കാനായി

കസ്റ്റഡിയിലെടുത്ത യുവാവിന്റേയും കുത്തിയ ആളുടേയും മൊഴി ഒന്നായിരുന്നതിനാലാണ് പോലീസ് പ്രതിയെ വിട്ടയച്ചത്

കവന്‍ട്രി മലയാളിയ്ക്ക് കുത്തേറ്റ സംഭവം യുകെ മലയളികളെ ആശങ്കയിലാഴ്ത്തി. സംഭവം കൈയ്യബദ്ധമായിരുന്നു. രണ്ടു കുടുംബങ്ങളും അതിനാല്‍ തന്നെ ആശങ്കയിലുമായി. ആരുടേയും പ്രേരണയിലല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പോലീസിനെ ബോധിപ്പിക്കാന്‍ കഴിഞ്ഞതോടെ നടപടി അവസാനിച്ചിരിക്കുകയാണ്.

കസ്റ്റഡിയിലെടുത്ത യുവാവിന്റേയും കുത്തിയ ആളുടേയും മൊഴി ഒന്നായിരുന്നതിനാലാണ് പോലീസ് പ്രതിയെ വിട്ടയച്ചത്. യുകെയില്‍ കത്തിക്കുത്തു കേസുകള്‍ വ്യാപകമായതോടെ ഏവരും ആശങ്കയിലായിരുന്നു. ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പ്രതിയുടെ അവസ്ഥ ദയനീയമാകും. അബദ്ധത്തില്‍ സംഭവിച്ച പ്രവര്‍ത്തിയ്ക്ക് വലിയ വില നല്‍കേണ്ടിവരും. അതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വല്ലാത്ത ആശങ്കയിലായിരുന്നു.

പ്രത്യേക ടീമിനെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.കുത്തേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രതിയെന്ന് ആരോപിച്ച് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും കൈയ്യബദ്ധ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുത്തേറ്റ യുവാവിനെ രണ്ടാംഘട്ട ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. ആരോഗ്യം സാധാരണ നിലയിലേക്കെത്തുകയാണ്. നെഞ്ചിന് താഴെയുണ്ടായ ആഴത്തിലുള്ള മുറിവാണ് ആശങ്ക സൃഷ്ടിച്ചത്. ഡോക്ടര്‍മാര്‍ ജീവന്‍ തിരിച്ചുപിടിച്ചെങ്കിലും ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരും.




കൂടുതല്‍വാര്‍ത്തകള്‍.