ജയരാജനും ഇന്നസെന്റും അടക്കമുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യായീകരിക്കുന്നവരെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോയ്സ് ജോര്‍ജ്, പി വി അന്‍വര്‍ എന്നിവരുടെ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട് .
പോസ്റ്റിങ്ങനെ
കൊലപാതകം > അക്രമ രാഷ്ട്രീയം > രക്തസാക്ഷികള്‍ > ഫാസിസം > നവോത്ഥാനം > കൊളോണിയലിസം > പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം > പരിസ്ഥിതിനാശം > പണം തട്ടിപ്പ് > ഫാസിസം > നവോത്ഥാനം > കൊളോണിയലിസം > പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അന്‍വറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
നടിയെ ആക്രമിക്കല്‍ > അമ്മ > സ്ത്രീ പീഢനം > ഫാസിസം > നവോത്ഥാനം > കൊളോണിയലിസം > പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം > വ്യാജ പട്ടയം > വനനശീകരണം > ഫാസിസം > നവോത്ഥാനം > കൊളോണിയലിസം > പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോര്‍ജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോള്‍ 'ഇടതുപക്ഷ' ബുദ്ധിജീവികളുടേയും 'നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങള്‍ തളരുകയാണ്.
ഡേയ്, കണ്മുന്നില് വച്ച് സ്വന്തം പിതാവിനെ വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവര്ക്കും നേരത്തേ അറിയാം. എന്നാല്‍പ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീര്‍വ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?