CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 12 Seconds Ago
Breaking Now

പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് ശത്രുഘന്‍ സിന്‍ഹ; ഇക്കുറി ബിജെപി സീറ്റ് പ്രതീക്ഷയില്ലാത്തതിനാല്‍ സിന്‍ഹ മറുകണ്ടം ചാടുമോ?

ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 22ന് തന്റെ പദ്ധതികളെക്കുറിച്ച് പ്രസ്താവിക്കുമെന്നാണ് സിന്‍ഹ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപി ശത്രുഘന്‍ സിന്‍ഹ കേന്ദ്ര മന്ത്രിയായ രവിശങ്കര്‍ പ്രസാദുമായി പട്‌ന സാഹിബ് മണ്ഡലത്തില്‍ കൊമ്പുകോര്‍ക്കാന്‍ സാധ്യത. മെയ് 19നാണ് ഇവിടെ തെരഞ്ഞെടുപ്പ്. പട്‌ന സാഹിബ് സീറ്റില്‍ പ്രസാദാകും ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ സിന്‍ഹ ഏത് പാര്‍ട്ടിക്ക് വേണ്ടിയാണ് ഈ സീറ്റില്‍ മത്സരിക്കുകയെന്ന് വ്യക്തമല്ല. 

ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 22ന് തന്റെ പദ്ധതികളെക്കുറിച്ച് പ്രസ്താവിക്കുമെന്നാണ് സിന്‍ഹ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. ബിജെപിക്കും, നരേന്ദ്ര മോദി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് വന്ന സിന്‍ഹ ഏതാനും വര്‍ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. 

ഹോളി ആഘോഷങ്ങളുടെ ഭാഗമായി തന്റെ റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി മോദി സുരക്ഷാ ഗാര്‍ഡുകളെ അഭിസംബോധന ചെയ്തപ്പോഴും ശത്രുഘന്‍ സിന്‍ഹ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ പട്‌ന സാഹിബ് എംപിയായ സിന്‍ പ്രതിപക്ഷം നടത്തിയ രണ്ട് മെഗാ റാലികളിലും പങ്കെടുത്തു. ഇതിന് പുറമെ റഫാല്‍ കരാറിന്റെ പേരിലും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ഇദ്ദേഹം. 

ഇതെല്ലാം ചേര്‍ത്തുവെച്ചാല്‍ ശത്രുഘന്‍ സിന്‍ഹ ഇക്കുറി മറുകണ്ടം ചാടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മാര്‍ച്ച് 22ന് സ്ഥിരീകരണവും പ്രതീക്ഷിക്കാം. 

 




കൂടുതല്‍വാര്‍ത്തകള്‍.