CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 15 Seconds Ago
Breaking Now

നീരവ് മോദിയുടെ അറസ്റ്റ് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള പ്രതിപക്ഷ തട്ടിപ്പെന്ന് കോണ്‍ഗ്രസ് ; ക്രെഡിറ്റ് മോദിക്കല്ല കണ്ടെത്തിയ ഫോട്ടോഗ്രാഫര്‍ക്കെന്ന് !!

വിചിത്രമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിരിക്കുന്നത്.

കോടികള്‍ തട്ടിച്ച് രാജ്യം വിട്ട് ആഡംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് തിരഞ്ഞെടപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷം. തിരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാനുള്ള വെറും പ്രകടനമാണിതെന്നും ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ഒരു മേന്മയും ആവകാശപ്പെടാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു.വിചിത്രമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിരിക്കുന്നത്.

ബിജെപി അദ്ദേഹത്തെ രാജ്യം വിടാന്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. തിരഞ്ഞെടുപ്പിന് വേണ്ടിയാണ് അയാളെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തിരിച്ചു വിടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ലണ്ടനിലെ ടെലിഗ്രാഫ് പത്രവും അതിന്റെ ലേഖകനുമാണ് മോദിയെ കണ്ടെത്തി കാണിച്ചു കൊടുത്തതെന്നിരിക്കെ അയാളെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മോദി അവകാശപ്പെടുന്നത് രസകരമാണെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

നിരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് മോദിയുടെ നേട്ടമാണെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അധികൃതരുടെ ഒത്താശയോടെ 13000 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ നരിവ് മോദി ലണ്ടനിലുണ്ടെന്ന് ഡെയ്‌ലി മെയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ടെലഗ്രാഫ് പത്രം നീരവിന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതോടെയാണ് നടപടി ഊര്‍ജ്ജിതമായത്. ഇന്ത്യ നീരവ് മോദിയെ വിട്ടുകിട്ടാനായി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായാണ് ജാമ്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നത് .ഏതായാലും പ്രതിപക്ഷത്തിന്റെ ആരോപണവും തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.