CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 33 Seconds Ago
Breaking Now

വാരണാസിയില്‍ മോദി നല്‍കിയ 8 വാഗ്ദാനങ്ങളും പാലിച്ചില്ല ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഗംഗായാത്ര കിഴക്കന്‍ യുപിയില്‍ ചലനമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

വാരണാസിയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് മോദിയെന്ന് പ്രിയങ്ക. മൂന്നുദിവസത്തെ ഗംഗായാത്ര വാരണാസിയില്‍ സമാപിച്ചു. ഗംഗായാത്ര കിഴക്കന്‍ യുപിയില്‍ ചലനമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അലഹാബാദില്‍ നിന്ന് തുടങ്ങിയ ഗംഗായാത്ര മൂന്നാം ദിവസം വാരണാസിയിലെത്തിയതോടെ പ്രിയങ്ക ഗാന്ധി നയമറിയിച്ചു. എത്ര അപമാനിച്ചാലും മോദിയ്‌ക്കെതിരെ പോരാട്ടം തുടരും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണ്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. നീരവ് മോദിയെ രാജ്യം വിടാന്‍ സഹായിച്ച ബിജെപി എങ്ങനെയാണ് മോദിയുടെ അറസ്റ്റിനെ ഭരണ നേട്ടമായി അവകാശപ്പെടുന്നതെന്നും പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരണാസിയിലെ ജനങ്ങള്‍ക്ക് മോദി നല്‍കിയ എട്ടു വാഗ്ദാനങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

വാരണാസിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക സംവദിച്ചു. കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനം നടത്തി. ഒപ്പം പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനീകരുടെ വീടുകളും സന്ദര്‍ശിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.