CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 20 Seconds Ago
Breaking Now

ചാലക്കുടിയില്‍ ഇന്നസെന്റിനെതിരെ ജേക്കബ് തോമസ് മത്സരിക്കും ; ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരം

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.

ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചാലക്കുടി മണ്ഡലത്തില്‍ നടന്‍ ഇന്നസെന്റിനെതിരെ ആയിരിക്കും ജേക്കബ് തോമസ് മത്സരിക്കുക. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഉടന്‍ തന്നെ ഐപിഎസില്‍ നിന്ന് രാജി വെക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്. 2017 ഡിസംബര്‍ മുതല്‍ കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. 

ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഇന്നസെന്റിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നിയമന കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നതോടെയാണ് ഇടതുപക്ഷത്തിന് ജേക്കബ് തോമസ് കണ്ണിലെ കരടായി. പിന്നീട് സസ്‌പെന്‍ഷന്‍ കാലഘട്ടവുമായിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധി തുടരുന്നതിനിടെയാണ് ജേക്കബ് തോമസ് ഇപ്പോള്‍ നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.