കോലീബി സഖ്യ ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി. അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോലീബി സഖ്യമെന്നുള്ള പ്രസ്താവന പരാജയം സമ്മതിക്കുന്നതിന് തുല്ല്യമാണ്. ഇന്ത്യയില്‍ രാഹുലും മോദിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇക്കാര്യം ബംഗാളിലെ സിപിഎം നേതാക്കള്‍വരെ സമ്മതിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മില്‍ സഖ്യധാരണ ഉണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. വടകരയില്‍ മുരളീധരനെ പിന്തുണയ്ക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനം.പ്രത്യുപകാരമായി കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുമെന്നും കോടിയേരി ആരോപിച്ചിരുന്നു.
യുഡിഎഫും എസ്ഡിപിഐയും മാത്രമല്ല യുഡിഎഫും ആര്‍എസ്എസും തമ്മിലും രഹസ്യ ധാരണയുണ്ടെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്‍ഡിഎ വടകരയില്‍ നിര്‍ത്താന്‍ പോകുന്നത് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ആയിരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.