CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 39 Seconds Ago
Breaking Now

വലിയ നോയമ്പിന്റെ വിശുദ്ധിയില്‍ യുവജനധ്യാനം

ലണ്ടന്‍ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി ഇടപെടുന്ന സെയിന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് യൂത്ത് അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി നോയമ്പുകാല ധ്യാനവും വിശുദ്ധ കുമ്പസാരവും ഒരുക്കിയിരിക്കുന്നു. റെവ. ഫാ.ഡോ. ബിജി ചിറത്തിലാട്ട് മാര്‍ക്കോസ് , വ.ഫാ.എബിന്‍ മാര്‍ക്കോസ് എന്നിവര്‍ ധ്യാനം നയിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സമയം : മാര്‍ച്ച് 23 ശനിയാഴ്ച വൈകിട്ട് 2.30 മുതല്‍ 7

വരെ.

കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ നേര്‍വഴികളില്‍ യുവജനങ്ങളെ നയിക്കുന്നതിന് സഹായകമാവുന്ന ഈ ധ്യാനത്തിലേക്കു യു.കെ യിലെ എല്ലാ വിശ്വാസികളായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി വികാരി റെവ. ഫാ.ഡോ. ബിജി ചിറത്തിലാട്ട് മാര്‍ക്കോസ്, സഹ വികാരി , റെവ. എബിന്‍ മാര്‍ക്കോസ് എന്നിവര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ മാര്‍ച്ച് 22 തിയതിക്ക് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്റ്ററേഷനും സന്ദര്‍ശിക്കുക

stthomasjsoclondon.org

വിലാസം :

St Thomas Jacobite Syrian Orthodox Church London

Taunton Road, Romford, Greater London

RM3 7ST

email: team@stthomasjsoclondon.org

കൂടാതെ എല്ലാ രണ്ടാമത്തെ മാസങ്ങളില്‍ 'meet & greet',ദേവാലയത്തിന്റെ സമീപവാസികള്‍ക്കായി 'Neighbourhood Open house' , ഫുഡ്ബാങ്കിലേക്കുള്ള ആവശ്യസാധനകളുടെ

സമാഹരണം എന്നിവ നടത്തിവരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.