CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 18 Seconds Ago
Breaking Now

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മോദി സര്‍ക്കാര്‍; വോട്ടിന് വേണ്ടി സിആര്‍പിഎഫ് ജവാന്മാരെ കുരുതികൊടുത്തു; വിവാദ പ്രസ്താവനയുമായി എസ്പി നേതാവ്

വോട്ടിന് വേണ്ടിയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതെന്നും എസ്പി നേതാവ് അവകാശപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണം നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. വോട്ടിന് വേണ്ടിയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതെന്നും എസ്പി നേതാവ് അവകാശപ്പെട്ടു. 

പ്രധാനമന്ത്രി മോദിയോട് പാരാമിലിറ്ററി വിഭാഗങ്ങള്‍ അസന്തുഷ്ടരാണെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മുശ്രീനഗര്‍ പാതയില്‍ സുരക്ഷാ പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിട്ടു. ജവാന്മാര്‍ സാധാരണ ബസുകളിലാണ് യാത്ര ചെയ്തത്. ഇത് ഗൂഢാലോചനയാണ്, യാദവ് ആരോപിച്ചു. 

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതേക്കുറിച്ച് തങ്ങള്‍ അന്വേഷിക്കുമെന്നാണ് എസ്പി നേതാവിന്റെ പ്രഖ്യാപനം. നിരവധി വലിയ പേരുകള്‍ പുറത്തുവരുമെന്നും യാദവ് അവകാശപ്പെട്ടു. വിവാദപ്രസ്താവനയ്‌ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. സുരക്ഷാ സേനകളുടെ ആത്മവീര്യം കെടുത്തുന്നതാണ് ഈ പ്രഖ്യാപനം, അതിനാല്‍ യാദവ് മാപ്പ് പറയണം, യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. 

വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് രാം ഗോപാല്‍ യാദവിന്റെ പ്രസ്താവനയെന്ന് ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. സിആര്‍പിഎഫ് ജവാന്മാരുടെ ത്യാഗത്തെയാണ് അയാള്‍ ചോദ്യം ചെയ്യുന്നത്. യാദവ് മാപ്പ് പറയുക തന്നെ വേണം, അ്ദദേഹം വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.