CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 39 Seconds Ago
Breaking Now

അങ്ങിനെ പാകിസ്ഥാനികള്‍ ഐപിഎല്‍ കണ്ടുരസിക്കേണ്ട; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം നിരോധിച്ച് അയല്‍ക്കാര്‍

ഐപിഎല്‍ 2019 മത്സരങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യുന്നില്ലെന്നാണ് പാക് ഇന്‍ഫൊര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവദ് അഹമ്മദ് ചൗധരി പ്രസ്താവിച്ചത്.

മാര്‍ച്ച് 23ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മാമാങ്കത്തിന് തുടക്കമാകുകയാണ്. ലോകോത്തര താരങ്ങള്‍ വിവിധ ക്ലബുകളില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടി ഉയരുമ്പോള്‍ അതാ വരുന്നു പാകിസ്ഥാന്റെ വക ഒരു തിരിച്ചടി! ഐപിഎല്‍ 2019 മത്സരങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യുന്നില്ലെന്നാണ് പാക് ഇന്‍ഫൊര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവദ് അഹമ്മദ് ചൗധരി പ്രസ്താവിച്ചത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ഇന്ത്യയിലെ ഔദ്യോഗിക സംപ്രേക്ഷകരായ ഡിസ്‌പോര്‍ട്‌സ് ടി20 മത്സരങ്ങള്‍ പകുതി എത്തിനില്‍ക്കുമ്പോള്‍ പിന്‍മാറിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെയായിരുന്നു പിഎസ്എല്‍ നാലാം സീസണ്‍. 

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് പിഎസ്എല്ലിന്റെ നിര്‍മ്മാതാക്കളായ ഇന്ത്യ ആസ്ഥാനമായ ഐഎംജി റിലയന്‍സും പിന്‍വാങ്ങിയിരുന്നു. പിഎസ്എല്‍ മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ കമ്പനികളും, ഗവണ്‍മെന്റും പാക് ക്രിക്കറ്റിനെ കൈകാര്യം ചെയ്ത രീതി കണ്ടതോടെയാണ് ഐപിഎല്‍ പാകിസ്ഥാനില്‍ കാണിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചത്, ഫവദ് വ്യക്തമാക്കി. 

ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയം അകറ്റിനിര്‍ത്താനാണ് പാകിസ്ഥാന് താല്‍പര്യമെന്ന് ഫവദ് ചൗധരി അവകാശപ്പെട്ടു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഗവണ്‍മെന്റും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമും സ്വീകരിച്ച നിലപാടാണ് ഐപിഎല്‍ നിരോധിക്കാന്‍ കാരണമായത്. ഐപിഎല്‍ പാകിസ്ഥാനില്‍ കാണിക്കാത്തതിന്റെ നഷ്ടം ഇന്ത്യക്കാണ്. ഞങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ പവറാണ്, ചൗധരി കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.