CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 37 Seconds Ago
Breaking Now

ഇന്ത്യയില്‍ നിന്നും മറ്റൊരു വാക്ക് കൂടി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍; ചഡ്ഡി അഥവാ അണ്ടര്‍വെയര്‍

പ്രചാരം കൂടിക്കൂടി ഒടുവില്‍ ആ വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ വരെ ഇടംനേടിയിരിക്കുകയാണ്

ബ്രിട്ടീഷ് ഭരണകാലത്ത് ഗസറ്റുകളിലും, പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ആ വാക്ക് ബ്രിട്ടീഷ്ഏഷ്യന്‍ കോമഡി സീരിസായ ബിബിസിയുടെ ഗുഡ്‌നസ് ഗ്രേഷ്യസ് മീ എന്ന 1990കളിലെ ഷോയോടെയാണ് പ്രചാരത്തിലായത്. ഷോയിലെ അഭിനേതാവ് സഞ്ജീവ് ഭാസ്‌കര്‍ കിസ് മൈ ചഡ്ഡീസ് എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പറഞ്ഞതോടെയാണ് ആ വാക്കിന്റെ പ്രചാരമേറിയത്. 
പ്രചാരം കൂടിക്കൂടി ഒടുവില്‍ ആ വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ വരെ ഇടംനേടിയിരിക്കുകയാണ്. ചഡ്ഡി അഥവാ അണ്ടര്‍വെയര്‍ എന്ന വാക്കാണ് പുതുതായി ബ്രിട്ടീഷ് ഇന്ത്യന്‍ വാക്പ്രയോഗം എന്ന നിലയില്‍ ഡിക്ഷണറിയില്‍ കയറിക്കൂടിയത്. അഭിനേതാവ് സഞ്ജീവ് ഭാസ്‌കര്‍ പ്രശസ്തമാക്കിയ വാക്കാണ് കൂട്ടിച്ചേര്‍ത്തതെന്ന് ഒഇഡി സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജോന്നാഥന്‍ ഡെന്റ് വ്യക്തമാക്കി. 
ഷോര്‍ട്ട് ട്രൗസര്‍, ഷോര്‍ട്‌സ് എന്നിവയാണ് ഇതിന് അര്‍ത്ഥമായി നല്‍കിയിട്ടുള്ളത്. അണ്ടര്‍വെയര്‍ എന്ന വാക്കായാണ് ഇന്ത്യയില്‍ ഇത് നിലവില്‍ ഉപയോഗിക്കുന്നത്. ഇതുള്‍പ്പെടെ 650 പുതിയ വാക്കുകളാണ് മാര്‍ച്ചില്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി പദാവലിയില്‍ ഉള്‍പ്പെടുത്തിയത്. 
ബ്രിട്ടീഷ് ഭരണകാലത്തെ പല വാക്കുകളും നേരത്തെ തന്നെ ഡിക്ഷണറിയില്‍ നേരത്തെ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊടുവിലാണ് ചഡ്ഡിയും സമാനമായ രീതിയില്‍ ഇടംനേടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.