CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 57 Seconds Ago
Breaking Now

ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ഈ ട്രെയ്‌ലറില്‍ ചിത്രീകരിക്കുന്നില്ലെ ; കളിയാക്കി സിദ്ധാര്‍ത്ഥ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന സിനിമയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പരിഹാസവുമായി സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ഈ ട്രെയ്‌ലറില്‍ ചിത്രീകരിക്കുന്നില്ലെന്നാണ് സിദ്ധാര്‍ഥിന്റെ പരിഹാസം. ഇത് കമ്മികളുടെയും നക്‌സലുകളുടെയും 'നെഹ്രു'വിന്റെയും വിലകുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നുവെന്നും പരിഹാസരൂപേണ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് അണിയറയില്‍ ഒരുങ്ങുന്ന ഒന്നിലധികം സിനിമകളെക്കുറിച്ചും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നു. 'പിഎം നരേന്ദ്രമോദി' പോലെയുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണ്ണം പൂശല്‍ നടന്നേക്കുമെന്ന് ആലോചിക്കുന്നത്.' ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കത്തക്കതാണെന്നും എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ മാപ്പില്ലെന്നും സിദ്ധാര്‍ഥ് കുറിക്കുന്നു.

പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ് നേരത്തെ രംഗത്തത്തിയിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.