CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 57 Seconds Ago
Breaking Now

ലൂസിഫറിലെ ലുക്ക് മാസ്സ് പരിവേഷത്തിനോ ; മോഹന്‍ലാലിന്റെ മറുപടി

മീശയും മുണ്ടും ഉണ്ടെങ്കില്‍ തന്റെ സിനിമ വിജയിക്കുമെന്ന് പറയുന്നത് വെറുതെയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ലൂസിഫറിനെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. 

മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ ഘടകമാകണമെന്നില്ല. ആ ഗെറ്റപ്പില്‍ വന്ന ചില സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിന് ശേഷം ആ ചേരുവകള്‍ ചേര്‍ത്ത് എടുത്ത ഒരുപാട് ചിത്രങ്ങള്‍ പരാജയപ്പെട്ടു. തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. സ്റ്റീഫന്‍ നടുമ്പിള്ളി ഹൈറേഞ്ചില്‍ ജീവിക്കുന്നയാളാണ്. ജീപ്പുണ്ട്. രാഷ്ട്രീയക്കാരനായതിനാല്‍ മുണ്ടുടുക്കുന്നു. ഷേവ് ചെയ്യാന്‍ പറ്റാത്ത മാനസിക അവസ്ഥയായതിനാല്‍ അത് ചെയ്യുന്നില്ല. ആകസ്മികമായി സംഭവിച്ചതാണ് ഇതെല്ലാമെന്നും മോഹന്‍ലാല്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.