CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 44 Seconds Ago
Breaking Now

ഡിജിപി ജേക്കബ് തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കി

സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും ജേക്കബ് തോമസ് രാജിക്കത്ത് സമര്‍പ്പിച്ചു.

ചാലക്കുടി മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശരി വെയ്ക്കുന്ന തരത്തില്‍ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കി. 33 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അപേക്ഷ നല്‍കുന്നത്. 2017 മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും ജേക്കബ് തോമസ് രാജിക്കത്ത് സമര്‍പ്പിച്ചു. 

അതേസമയം, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേക്കുമെന്ന വാര്‍ത്തകള്‍ക്ക് ജേക്കബ് തോമസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്വന്റി  20 കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടി നിയോജക മണ്ഡലത്തില്‍ നിന്ന് ജേക്കബ് തോമസ് മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത്. എന്നാല്‍ പിന്നീട് ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുകയയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.