CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 3 Minutes 12 Seconds Ago
Breaking Now

കെ സുധാകരന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്‌സഭയിലേയ്ക്ക് അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടം കോണ്‍ഗ്രസ് നേതാവുമായ കെ സുധാരന് ബിജെപി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പരോക്ഷമായ ആരോപണം. കെ സുധാകരന്‍ ബിജെപിയിലേയ്ക്ക് പോയെന്ന് വാര്‍ത്തകള്‍ വന്നെന്നും എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് തിരികെ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മടങ്ങിപ്പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു. വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്‌സഭയിലേയ്ക്ക് അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂര്‍ ചാലയില്‍ വെച്ചു നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വടകര മണ്ഡലത്തില്‍ തനിക്കെതിരെ കോണ്‍ഗ്രസ്  ബിജെപി  ലീഗ് സഖ്യം രൂപം കൊണ്ടേക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് അഞ്ചിടത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു ജയരാജന്റെ ആരോപണം. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസിന് വോട്ട് നല്‍കുമെന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചു നല്‍കി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കുമെന്നുമായിരുന്നു പി ജയരാജന്റെ ആരോപണം. എന്നാല്‍ ആരോപണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷേധിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.