പാലക്കാട് ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ പീഡനത്തിന് ഇരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്. നേരത്തെ പോലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശേരികമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ചെര്‍പ്പുള സ്വദേശിയായ പ്രകാശനെതിരെ പോലീസ് കേസെടുത്തു. മൊഴിയില്‍ മാറ്റമില്ലെങ്കില്‍ പ്രകാശനെ ഉടന്‍ അറസ്റ്റ് ചെയ്യും.
ചെര്‍പ്പുളശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ച് കുടിക്കാന്‍ പാനീയം നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാര്‍ട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. പോലീസ് തെളിവെടുപ്പ് ഉള്‍പ്പെടെ നടത്താനുള്ള ഒരുക്കത്തിലാണ് .