CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 6 Seconds Ago
Breaking Now

നഴ്‌സുമാര്‍ പ്രസവമെടുത്തു ; തല ഉടലില്‍ നിന്ന് വേര്‍പ്പെട്ടു ; കുഞ്ഞിന് ദാരുണാന്ത്യം

കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തല വേര്‍പെട്ടത്.

ജനന സമയത്ത് തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട് നവജാത ശിശുവിന് ദാരുണാന്ത്യം. തമിഴ്‌നാട് കാഞ്ചിപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഡോക്ടറുടെ അസാന്നിധ്യത്തില്‍ നഴ്‌സുമാര്‍ പ്രസവമെടുക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. പ്രസവ വേദന കലശലായതോടെ നഴ്‌സുമാര്‍ തന്നെ പ്രസവമെടുക്കാന്‍ തീരുമാമിച്ചു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തല വേര്‍പെട്ടത്.

ശിശുവിന്റെ മൃതദേഹ പുറത്തെടുത്ത ശേഷം മാതാവിനെ ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ പറഞ്ഞെന്നും മറ്റ് മാര്‍ഗ്ഗമില്ലാതെയാണ് പ്രസവമെടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് അധികൃതരരുടെ വാദം.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉര്‍ന്നിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.