CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 50 Seconds Ago
Breaking Now

എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്തോ? എങ്കില്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ പോയി ചികിത്സ തേടാം; 250,000 രോഗികള്‍ക്ക് സ്വകാര്യ ചികിത്സയ്ക്കായി പണം നല്‍കാന്‍ നിയമം മാറ്റുന്നു; ആരോഗ്യ മേധാവികളുടെ ഉദ്ദേശം എന്‍എച്ച്എസിന്റെ തകര്‍ച്ചയോ?

18 ആഴ്ചയ്ക്കുള്ളില്‍ രോഗികളെ ചികിത്സിക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമെങ്കിലും പലപ്പോഴും ഇത് 23 ആഴ്ച വരെ നീളും

എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കണം. ആഴ്ചകള്‍ മുതല്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ നീണ്ടേക്കാം. ഒരു സര്‍ജറി വരെ ആവശ്യമായ ഘട്ടത്തില്‍ പോലും മുന്‍ഗണന ലഭിച്ചേക്കില്ല. ഇതുമൂലം രോഗികള്‍ ഏറെ ദുരിതം അനുഭവിക്കുന്നു. രോഗികള്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കാന്‍ കഴിയാതെ എന്‍എച്ച്എസ് നഴ്‌സുമാരും, ഡോക്ടര്‍മാരും അതിലേറെ വിഷമതകളും നേരിടുന്നു. എന്താണ് ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം? എന്‍എച്ച്എസിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുകയും വേണമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിക്കും. എന്നാല്‍ സര്‍ക്കാരും ആരോഗ്യസേവനരംഗത്തെ മേധാവികളും മറിച്ചാണ് ചിന്തിക്കുന്നത്. 

കാത്തിരുന്ന് മടുത്ത രോഗികള്‍ക്ക് എന്‍എച്ച്എസ് പണം നല്‍കും. സ്വകാര്യ ആശുപത്രികളില്‍ പോയി ചികിത്സ തേടാം, രോഗം മാറ്റാം. എന്ത് എളുപ്പം അല്ലേ! എന്‍എച്ച്എസിലെ കാത്തിരുപ്പ് സമയം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് കാല്‍ ലക്ഷത്തോളം പേര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി പണം നല്‍കാന്‍ ഒരുങ്ങുന്നത്. ആറര മാസത്തില്‍ കൂടുതല്‍ കാത്തിരുന്ന രോഗികള്‍ക്കാണ് പ്രൈവറ്റ് ചികിത്സയ്ക്കായി രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പണം നല്‍കുകയെന്ന് ഹെല്‍ത്ത് സര്‍വ്വീസ് മേധാവികള്‍ പറയുന്നു. 

26 ആഴ്ചയില്‍ ഏറെ അടിയന്തരമല്ലാത്ത ചികിത്സയ്ക്ക് കാത്തിരുന്ന രോഗികളുടെ എണ്ണത്തിന് അടിസ്ഥാനമായാണ് ഈ പണം നല്‍കല്‍. ആയിരക്കണക്കിന് രോഗികളെ ഈ മാറ്റം ബാധിക്കും. എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനാണ് പദ്ധതി. നിലവില്‍ ഇംഗ്ലണ്ടില്‍ ഇതുവരെയില്ലാത്ത നിലയില്‍ വര്‍ദ്ധിച്ച് നാല് മില്ല്യണ്‍ വരെ എത്തിക്കഴിഞ്ഞു. ജോയിന്റ് റീപ്ലേസ്‌മെന്റ് ഓപ്പറേഷന്‍ മുതലുള്ളവ പുതിയ പദ്ധതി പ്രകാരം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിക്കും. മാസത്തില്‍ പതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ പേര്‍ ഈ നിബന്ധനകള്‍ നേടുന്നുവെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

18 ആഴ്ചയ്ക്കുള്ളില്‍ രോഗികളെ ചികിത്സിക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമെങ്കിലും പലപ്പോഴും ഇത് 23 ആഴ്ച വരെ നീളും. പുതിയ നയം വരുന്നതോടെ പ്രൈവറ്റ് ഹെല്‍ത്ത് കമ്പനികള്‍ക്ക് ലോട്ടറിയടിക്കും. വലിയ സാമ്പത്തിക ലാഭമാണ് ഇതുവഴി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാകുക. ഇതുതന്നെയാണ് എന്‍എച്ച്എസിനെ വീര്‍പ്പുമുട്ടിച്ച് കാര്യം കാണുകയാണോയെന്ന സംശയത്തിന് ഇടയാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.