CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 49 Seconds Ago
Breaking Now

ആഴ്ചാവസാനം കാലാവസ്ഥ കൊടുംതണുപ്പിലേക്ക്; കനത്ത മഞ്ഞിന് പുറമെ 70 എംപിഎച്ച് വേഗതയിലുള്ള കാറ്റും വീശിയടിക്കും; ഇംഗ്ലണ്ടില്‍ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങും

മഴയും, ഹിമവൃഷ്ടിയുമാണ് സ്‌കോട്ട്‌ലണ്ടില്‍ രാത്രിയില്‍ പ്രതീക്ഷിക്കേണ്ടത്

കനത്ത മഞ്ഞ്, കനത്ത കാറ്റ്... ആഴ്ചാവസാനത്തിലെ രാത്രികള്‍ ആഘോഷമാക്കാന്‍ യുകെയില്‍ കാലാവസ്ഥ ഈ വിധമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 മൈല്‍ വരെയാകുമെന്നാണ് സൂചന. സ്‌കോട്ട്‌ലണ്ടിലാണ് രാത്രി കൂടുതല്‍ നാടകീയമായ കാലാവസ്ഥ സമ്മാനിക്കുക. മെറ്റ് ഓഫീസിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 

ഇംഗ്ലണ്ടില്‍ പലയിടങ്ങളിലും മഴയാണ് പെയ്തിറങ്ങുക. കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക്കില്‍ നിന്നുമുള്ള ചൂട് കാറ്റ് താപനില 18 സെല്‍ഷ്യസ് വരെ ഉയര്‍ത്തിയ ശേഷമാണ് ശേഷിക്കുന്ന രണ്ട് ദിവസങ്ങള്‍ തണുപ്പിലേക്ക് വഴുതിവീഴുന്നത്. മഴയും, ഹിമവൃഷ്ടിയുമാണ് സ്‌കോട്ട്‌ലണ്ടില്‍ രാത്രിയില്‍ പ്രതീക്ഷിക്കേണ്ടത്. മലനിരകളില്‍ 2 സെന്റിമീറ്റര്‍ വരെ മഞ്ഞും പെയ്യും. ഞായറാഴ്ചയിലേക്കും തണുപ്പേറിയ മഴ പിന്തുടരും. 

നോര്‍ത്തേണ്‍ ദ്വീപുകളിലാണ് കനത്ത കാറ്റും, മഴയും പ്രധാനമായും എത്തുക. ഈസ്റ്റേണ്‍, സതേണ്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ചില സ്ഥലങ്ങളിലും ഈ അവസ്ഥ ലഭ്യമാകും. ബ്രിട്ടനിലെ മറ്റിടങ്ങളിലും കൂളായ വെയിലുള്ള കാലാവസ്ഥയാണ് കിട്ടുക. ശനിയാഴ്ച രാത്രിയോടെ -2 സെല്‍ഷ്യസിലേക്ക് എത്തും. നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളും ഫ്രീസിംഗ് കാലാവസ്ഥയ്ക്ക് മുകളില്‍ നില്‍ക്കാന്‍ പാടുപെടും. 

സുഖകരമായ കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആഘോഷിക്കാന്‍ കൊതിച്ചവര്‍ക്കാണ് ഈ കാലാവസ്ഥാ മാറ്റം സര്‍പ്രൈസ് സമ്മാനിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.