CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 14 Seconds Ago
Breaking Now

തെളിവില്ലാതെ 2 കിലോ സ്വര്‍ണ്ണവുമായി വന്ന മുഖ്യമന്ത്രി മമതയുടെ ബന്ധുവിനെ കസ്റ്റംസ് പിടികൂടി; കൊല്‍ക്കത്ത പോലീസ് ഭീഷണിപ്പെടുത്തി രക്ഷപ്പെടുത്തി; പരാതിയുമായി കസ്റ്റംസ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവന്റെ ഭാര്യയാണ് കസ്റ്റംസിന്റെ പിടിയിലായ രുചിര നറൂലാ.

ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് വിവാദത്തില്‍ ഇടംപിടിച്ച ശേഷം കൊല്‍ക്കത്ത പോലീസ് വീണ്ടും വിവാദത്തില്‍. ഇക്കുറി അനധികൃത സ്വര്‍ണ്ണവുമായി എത്തിയ യാത്രക്കാരിയെ കസ്റ്റംസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചാണ് പോലീസ് വിവാദത്തില്‍ പെട്ടത്. പറഞ്ഞുവരുമ്പോള്‍ യാത്രക്കാരി നിസ്സാരക്കാരിയല്ല, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവന്റെ ഭാര്യയാണ് കസ്റ്റംസിന്റെ പിടിയിലായ രുചിര നറൂലാ. 

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി 2 കിലോ സ്വര്‍ണ്ണവുമായി എത്തിയതോടെയാണ് മമതയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ കസ്റ്റംസ് പിടികൂടിയത്. എന്നാല്‍ ഇതിന് പിന്നാലെ കൊല്‍ക്കത്ത പോലീസ് എത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇവരെ മോചിപ്പിച്ചെന്നാണ് പരാതി. 

തെളിവില്ലാത്ത 2 കിലോ സ്വര്‍ണ്ണവുമായി എത്തിയ രുചിരയെ കസ്റ്റംസ് കൗണ്ടറിലാണ് പിടികൂടിയത്. ഇതോടെ യുവതി ഒരു ഫോണ്‍ കോള്‍ നടത്തുകയും കൊല്‍ക്കത്ത പോലീസ് സ്ഥലത്ത് പാഞ്ഞെത്തുകയുമായിരുന്നു. പോലീസ് ടീമിന്റെ അകമ്പടിയിലാണ് മമതയുടെ ബന്ധു എയര്‍പോര്‍ട്ട് വിട്ടത്. 

മുഖ്യമന്ത്രിയുടെ ബന്ധുവിനെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നായിരുന്നു കൊല്‍ക്കത്ത പോലീസിന്റെ ഭീഷണി. പാസ്‌പോര്‍ട്ട് കാണിക്കാനും, ലഗേജ് തുറക്കാനുമുള്ള കസ്റ്റംസിന്റെ ആവശ്യങ്ങള്‍ അനുസരിക്കാനും യാത്രക്കാരി തയ്യാറായില്ല. ബാഗ് പരിശോധിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ ഇവര്‍ അസഭ്യം പറയുകയും ചെയ്‌തെന്ന് കസ്റ്റം പരാതിപ്പെടുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.