ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വിമതന് ശത്രുഘന്‍ സിന്‍ഹയുടെ പേരുവെട്ടി ബിജെപി. പട്ന സാഹിബ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിന്‍ഹയുടെ പേരുവെട്ടിയ ബിജെപി മുതിര്‍ന്ന നേതാവും, കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനെയാണ് ഇക്കുറി മത്സരത്തിന് ഇറക്കുക.
പട്ന സാഹിബില്‍ നിന്നും രണ്ട് തവണയായി സിന്‍ഹയാണ് എംപി. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ബിജെപിയുമായി എംപിക്ക് ചില പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ തന്നെ കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് സിന്‍ഹ നിലപാട് മാറ്റിയിരുന്നു. ഇതിന് പുറമെ പ്രതിപക്ഷം സംഘടിപ്പിച്ച മെഗാ റാലികളിലും സിന്‍ഹ സാന്നിധ്യം അറിയിച്ചു.
മോദി സര്‍ക്കാരില്‍ സുപ്രധാന സ്ഥാനങ്ങള്‍ ലഭിക്കാതിരുന്നത് ശത്രുഘന്‍ സിന്‍ഹയെ ചൊടിപ്പിച്ചിരുന്നു. മറ്റ് പല വിമത ബിജെപി നേതാക്കള്‍ക്കൊപ്പവും ഇതോടെ സിന്‍ഹ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ പിന്തുണയ്ക്കാനും േേഇദ്ദഹം തയ്യാറായി. ഇതോടെയാണ് ശത്രുഘന്‍ വിമത പക്ഷത്തേക്ക് നീങ്ങി പ്രതിപക്ഷവുമായി അടുക്കുന്നത്.
ബിജെപി സീറ്റ് നല്‍കാതെ വന്നതോടെ പട്ന സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘന്‍ എത്തുമെന്നാണ് കരുതുന്നത്. രവിശങ്കര്‍ പ്രസാദിന് നേരിടേണ്ടതും ഈ വിമത ബിജെപി എംപിയെ തന്നെയാകും.