CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 49 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ 71 ദിവസം കൊണ്ട് 1500 കിലോമീറ്റര്‍ നടന്ന് ദില്ലിയിലെത്തിയ സാധാരണക്കാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനായി 71 ദിവസം കൊണ്ട് 1500 കിലോമീറ്റര്‍ നടന്നതോടെയാണ് ഈ 31കാരന്‍ വാര്‍ത്തകളില്‍ താരമായത്.

മുക്തികണ്ഡ ബിസ്വാള്‍, പ്രായം 31. ഒഡീഷാ സ്വദേശി. വിഗ്രഹ നിര്‍മ്മാണ തൊഴിലാളിയായ ബിസ്വാള്‍ കഴിഞ്ഞ വര്‍ഷമണ് വാര്‍ത്തകളിലെ തലക്കെട്ടില്‍ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനായി 71 ദിവസം കൊണ്ട് 1500 കിലോമീറ്റര്‍ നടന്നതോടെയാണ് ഈ 31കാരന്‍ വാര്‍ത്തകളില്‍ താരമായത്.

കൈയില്‍ ഇന്ത്യന്‍ പതാകയും, റൗര്‍ക്കേലയിലെ ഇസ്പത് ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ളതായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനം ഓര്‍മ്മിപ്പിക്കുന്ന ഹോര്‍ഡിംഗും പിടിച്ചായിരുന്നു ബിസ്വാളിന്റെ നടപ്പ്. പ്രധാനമന്ത്രി ഇത്തരം ഒരു വാഗ്ദാനം നല്‍കിയെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്. ദില്ലിയില്‍ എത്തുന്നതിന് മുന്‍പ് ഹൈവേയില്‍ ഇദ്ദേഹം ബോധംകെട്ട് വീണു. 

യുപി ആഗ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസ്വാള്‍ ദേശീയ തലസ്ഥാനത്ത് എത്തിയെങ്കിലും പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതില്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ഒഡീഷയിലെ റൗര്‍ക്കേല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ബിസ്വാള്‍. 

ഒഡീഷയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജയിലിലുള്ള മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡയുടെ ഭാര്യയും പട്ടികയില്‍ ഇടംപിടിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള സംഗ്രാം മൊഹന്തിയും ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.