CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 21 Seconds Ago
Breaking Now

ഭര്‍ത്താവിന് തന്നേക്കാള്‍ ഇഷ്ടം കുഞ്ഞിനെ ; അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊന്നു

21 കാരിയായ യുവതിയാണ് ക്രൂരത കാട്ടിയത്.

ഭര്‍ത്താവിന് തന്നേക്കാള്‍ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഉക്രെയ്‌നിലെ റിവ്‌നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ക്രൂരത കാട്ടിയത്. ഭര്‍ത്താവ് മാലിന്യം കളയാന്‍ പോയ സമയത്ത് യുവതി കുഞ്ഞിനെ കഴുത്തറത്ത് കൊന്നു. ഭാര്യയുടെ കയ്യില്‍ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ പുറത്തുപോയ സമയത്ത് മരുമകള്‍ അടുക്കളയില്‍ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭര്‍ത്താവിന്റെ അമ്മയും പോലീസിന് മൊഴി നല്‍കി.

മകന്‍ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതില്‍ മരുമകള്‍ക്ക് അസൂയയുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. താന്‍ കുഞ്ഞിനെ സ്‌നേഹിക്കുന്നതിലും മരുമകള്‍ അതൃപ്തിയുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. അടുക്കളയിലെ സിങ്കില്‍ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്.

പ്രതിയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നോവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് 3ന് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട് . യുവതിയെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി .

 

 




കൂടുതല്‍വാര്‍ത്തകള്‍.