CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 46 Seconds Ago
Breaking Now

മരണക്കുഴിയില്‍ നിന്ന് ഒന്നര വയസ്സുകാരന്‍ ജീവിതത്തിലേക്ക് ; രണ്ടുദിവസത്തെ പരിശ്രമം വിജയിച്ചു

ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകീട്ടാണ് നദീം കളിക്കുന്നതിനിടെ തുറന്നുകിടന്നിരുന്ന കുഴല്‍ക്കിണറിലേക്ക് വീണത്

രണ്ടു ദിവസത്തെ പരിശ്രമം വിജയിച്ചു. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നരവയസുകാരന്‍ നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകീട്ടാണ് നദീം കളിക്കുന്നതിനിടെ തുറന്നുകിടന്നിരുന്ന കുഴല്‍ക്കിണറിലേക്ക് വീണത്. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യത്തിലെ വിദഗ്ധരും ചേര്‍ന്ന ദൗത്യത്തിനൊടുവില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ അവന്‍ പുറത്തെത്തി.

കുഴല്‍ക്കിണറില്‍ നിന്ന് 20 അടി മാറ്റി മറ്റൊരു കിണര്‍ ആദ്യം കുഴിച്ചു. ഇതില്‍ നിന്ന് നദീം വീണു കിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. കഴിക്കാനായി ബിസ്‌ക്കറ്റും ജ്യൂസും നല്‍കി. ശ്വാസം മുട്ടാതിരിക്കാന്‍ ഓക്‌സിജന്‍ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോള്‍ യന്ത്രം ഒഴിവാക്കി കൈകൊണ്ട് തുരങ്കത്തിലെ മണ്ണു നീക്കി .

 




കൂടുതല്‍വാര്‍ത്തകള്‍.