CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 58 Seconds Ago
Breaking Now

രാഹുലിന്റെ വരവിനായി കാത്ത് കേരളം ; ഇന്ന് നിര്‍ണ്ണായക തീരുമാനമുണ്ടാകും

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായുള്ള സൂചന പുറത്തുവരുന്നുണ്ട്.

വയനാട് ലോക് സഭ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വിഷയത്തില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ഇന്നലെ രാത്രിയോടെ കോണ്‍ഗ്രസിന്റെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. വയനാട്, വടകര എന്നീ മണ്ഡലങ്ങള്‍ ഈ പട്ടികയിലും ഇടം പിടിച്ചിട്ടില്ല. വയനാട് സീറ്റിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥിരീകരണം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. 

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായുള്ള സൂചന പുറത്തുവരുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തിന് എതിരായി രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയത്തെ ചോദ്യം ചെയ്യാന്‍ ഇടയാക്കുമെന്നതായി ചില നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നാണ് സൂചന .മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായം ആയിരിക്കും നിര്‍ണായകമാകുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് ക്ഷണം പോസിറ്റീവ് ആയിട്ടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല, അമേഠിയാണ് രാഹുലിന്റെ പ്രഥമ കര്‍മ്മ മേഖലയെന്നും വിശദീകരിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.