CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 41 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്റ്റ് ക്രൈസതവവിശ്വാസ്സികള്‍ ദുഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു

സന്ദര്‍ലാന്‍ഡ് : കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 19, രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്തന്കള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. റോജി നരിതൂക്കില്‍ മുഖ്യകാര്‍മികത്ത്വം വഹിക്കും. ഉപവാസ

ദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണംനല്കുന്നതാണ്.

പാര്‍ക്കിംഗ്

നിയന്ത്രണങ്ങള്‍ഉള്ളതിനാല്‍സ്വന്തംവാഹനങ്ങളില്‍വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

അഡ്രസ് : Shrine Our Lady of Mount Grace, Ruebury Lane, Osmotherley DL6 3AP

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672, 07846911218

 




കൂടുതല്‍വാര്‍ത്തകള്‍.