CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 2 Seconds Ago
Breaking Now

സിറിയയില്‍ ഐഎസിനെ നശിപ്പിച്ചെന്ന് അമേരിക്ക ; ബാഗ്ദാദി എവിടെയെന്ന ചോദ്യം ഉയരുന്നു

കിഴക്കന്‍ സിറിയയിലെ ബാഗ്ഹൗവില്‍ നിന്നാണ് അവസാനത്തെ ജിഹാദിയേയും പിടിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

സിറിയയില്‍ നിന്നും ഐഎസിനെ പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന വാദവുമായി യുഎസ് രംഗത്ത്. ഒപ്പം സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ തിരിച്ചു വിളിക്കുകയും ചെയ്തു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും ജിഹാദി ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്ത വാര്‍ത്ത സ്ഥിരീകരിച്ചു. കിഴക്കന്‍ സിറിയയിലെ ബാഗ്ഹൗവില്‍ നിന്നാണ് അവസാനത്തെ ജിഹാദിയേയും പിടിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

ഈ അവകാശവാദം ഉന്നയിക്കുമ്പോഴും സിറിയയിലെ ജിഹാദികളുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സാധിച്ചില്ല എന്നതാണ് റിപ്പോര്‍ട്ട്. ലോകം തേടുന്ന തീവ്രവാദികളില്‍ ഒരാളാണ് ബാഗ്ദാദി. ചെകുത്താന്‍ എന്നാണ് ബാഗ്ദാദിയുടെ വിളിപ്പേര്. 47 വയസ്സുള്ള ബാഗ്ദാദിയ്ക്ക് മുമ്പ് നടന്ന ആക്രമണങ്ങളില്‍ പല തവണ പരിക്കേറ്റിട്ടുണ്ട്. ജീവനോടെ പിടികൂടാനുള്ള ശ്രമവും പരാജയപ്പെട്ടു. 25 മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

ബാഗ്ദാദിയുടെ കൂടെയുള്ള മൂന്നുപേരേയും പിടികൂടിയിരുന്നു. ഐഎസിന്റെ ഒളിത്താവളമായ ബാദിയ മരുഭൂമി ഇറാഖുമായി കിഴക്ക് അതിര്‍ത്തി പങ്കിടുന്നുണ്ട്. ഹോംസിലേക്കുള്ള വാതില്‍ കൂടിയാണ് ഈ അതിര്‍ത്തി. ഇവിടെ വച്ചാണ് ബാഗ്ദാദിയുടെ മകനെ 2014ല്‍ റഷ്യ വധിച്ചത്. ബാഗ്ദാദി അവിടേക്ക് കടന്നതായി അമേരിക്ക സംശയിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.