CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 28 Seconds Ago
Breaking Now

26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷവും സൈന്യം ഏത് തിരിച്ചടിയും നല്‍കാന്‍ തയ്യാറായിരുന്നു; കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ ചോദ്യം ചെയ്ത് നിര്‍മ്മല സീതാരാമന്‍

2 ദിവസം കൊണ്ട് പൈലറ്റിനെ തിരികെ കിട്ടിയതില്‍ നിന്നും അറിയാം ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം, സുഷമ സ്വരാജ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ യാതൊരു പ്രതികരണവും നല്‍കാതിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. മുംബൈയില്‍ നിരപരാധികളെ പാക് ഭീകരര്‍ വെടിവെച്ച് കൊന്നതിന് ശേഷവും സൈന്യം തിരിച്ചടിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് സീതാരാമന്‍ വ്യക്തമാക്കി. 

'മുംബൈ അക്രമണത്തിന് ശേഷം വ്യോമാക്രമണത്തിന് സമാനമായ തിരിച്ചടി നല്‍കേണ്ടതായിരുന്നു, സൈന്യം ഈ ആവശ്യവുമായി അന്നത്തെ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യണമെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്, നിങ്ങള്‍ തീരുമാനം കൈക്കൊള്ളണം', ഇതായിരുന്നു യുപിഎ ഭരണകാലത്തെ അവസ്ഥയെന്ന് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചു. 

ബാലകോട്ട് വ്യോമാക്രമണവും, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും രാഷ്ട്രീയവത്കരിക്കുന്നതായുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഈ വിഷയത്തില്‍ പ്രതികരിച്ചു. മിഗ്-27 വിമാനം തകര്‍ന്നുവീണ് പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചയയ്ക്കുന്നത് വരെ എത്തിച്ച ഇന്ത്യന്‍ നയതന്ത്ര വിജയത്തെ സുഷമ പുകഴ്ത്തി. 

പാക് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പകരംവീട്ടാനായി എത്തിയ പാക് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ നേരിട്ടത്. ഇതിനിടെയാണ് നമ്മുടെ ഒരു പൈലറ്റ് വിമാനം തകര്‍ന്ന് അവരുടെ പിടിയിലാകുന്നത്. 2 ദിവസം കൊണ്ട് പൈലറ്റിനെ തിരികെ കിട്ടിയതില്‍ നിന്നും അറിയാം ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം, സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കോണ്‍ഗ്രസ് മേധാവി സാം പിത്രോഡ ഇന്ത്യയുടെ തിരിച്ചടിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നതിന് ഇടെയാണ് നിര്‍മ്മല സീതാരാമനും, സുഷമ സ്വരാജും ഈ പ്രതികരണങ്ങള്‍ നടത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.