നടി സ്വപ്ന ചൗധരിയേയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയേയും അധിക്ഷേപിച്ച് ബിജെപി എംഎല്‍എ. യുപിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങാണ് ഇരുവരേയും അപമാനിച്ചത്. സോണിയ ഇറ്റലിയിലെ ഡാന്‍സറായിരുന്നുവെന്നും തന്റെ അച്ഛന്റെ പാത പിന്തുടര്ന്നാണ് രാഹുല്‍ സ്വപ്നയെ പാര്‍ട്ടിയിലെടുത്തതെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
രാഹുലിന്റെ അമ്മ സോണിയ ഇറ്റലിയിലെ ഡാന്‍സറായിരുന്നു. തന്റെ അച്ഛന് സോണിയയെ സ്വന്തമാക്കിയത് പോലെ രാഹുല്‍ സ്വപ്നയെ സ്വന്തമാക്കിയിരിക്കുകയാണ്. സുരേന്ദ്ര സിങ് പറഞ്ഞു. നേരത്തെ മായാവതിയ്ക്കെതിരേയും എംഎല്‍എ അധിക്ഷേപം നടത്തിയിരുന്നു.
മോദിയെ പോലുള്ള ഒരു നേതാവ് ഉള്ളപ്പോള്‍ ഡാന്‍സുകാരിയായ ഒരു നേതാവിനെ രാജ്യം അംഗീകരിക്കില്ലെന്നും അമ്മായി അമ്മയും മരുമകളും ഒരേ മേഖലയില്‍ നിന്നുളവരാകുമ്പോള് നല്ലതാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു. രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് രാഹുല്‍ നര്ത്തകയെ കൊണ്ടുവരുന്നതെന്ന് എംഎല്‍എ കളിയാക്കി.
കഴിഞ്ഞ ദിവസമാണ് സ്വപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്നത്. സുരേന്ദ്രസിംഗിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത് .