CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 11 Seconds Ago
Breaking Now

തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ പൂരം ജൂലായ് 6ന് ഓക്‌സ്‌ഫോര്‍ഡില്‍

ഓക്‌സ്‌ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശ്ശൂര്‍ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാകുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ ജൂണ്‍മാസം 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760

07727253424

ഹാളിന്റെ വിലാസം

Northway Evangelical Church

Sutton Road

Oxford

OX3 9RB

മോഹന്‍ദാസ് കുന്നന്‍ചേരി




കൂടുതല്‍വാര്‍ത്തകള്‍.