ഐസിയുവില്‍ ചികിത്സയിലിരുന്ന യുവതിയെ ഡോക്ടറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. യുപിയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്. നഴ്സിന്റെ സഹായത്തോടെയാണ് മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. ഡോക്ടറേയും സംഘത്തേയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 29 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഇവരെ ഐസിയുവിലേക്ക് മാറ്റി. ഇവിടെ വച്ച് നഴ്സിന്റെ സഹായത്തോടെ മയങ്ങാനുള്ള ഇന്ജക്ഷന് നല്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) എന്നിവരെയും സഹായിച്ച ലക്ഷ്മി (50) എന്ന നഴ്സിനെതിരേയും കേസെടുത്തു. ഒരാള്‍ ഒളിവിലാണ് .