CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 40 Seconds Ago
Breaking Now

സിസ്റ്റര്‍ ലിസി വടക്കേല്‍ ഉടന്‍ മഠം വിടണമെന്ന് സന്യാസിനി സഭ

കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസ്സി വടക്കേല്‍ ചെയ്തത് കുറ്റമാണെന്ന് കത്ത് വിശദമാക്കുന്നു.

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേല്‍ ഉടന്‍ മഠം വിടണമെന്ന് സന്യാസിനി സഭ. ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്നാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്‍കിയ നിര്‍ദേശം. മൂവാറ്റുപുഴ ജ്യോതിഭവനിലെ ഇപ്പോഴത്തെ താമസം അനധികൃതമാണെന്നും സന്യാസിനി സഭ കത്തില്‍ പറയുന്നു. ഉടന്‍ മഠം ഒഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിശദമാക്കുന്നു. കന്യാസ്ത്രീയെ കൗണ്‍സിലിംഗ് ചെയ്യുന്ന സമയത്തു ബലാത്സംഗ വിവരം അറിഞ്ഞിരുന്നുവെങ്കില്‍ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയ!റിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസ്സി വടക്കേല്‍ ചെയ്തത് കുറ്റമാണെന്ന് കത്ത് വിശദമാക്കുന്നു.

സിസ്റ്റര്‍ ലിസ്സി വടക്കേലിനു കൗണ്‌സിലിംഗ് നടത്താന്‍ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു . മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കില്‍ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കല്‍പ്പനയെന്ന് സിസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.