CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 20 Seconds Ago
Breaking Now

തിരുവനന്തപുരത്തും പത്തനം തിട്ടയിലും എന്‍എസ്എസ് ബിജെപിയെ പിന്തുണയ്ക്കും ; സമദൂര നയമല്ല പാലിക്കുന്നതെന്ന് മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ്

ഇടത് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലായെന്നാണ് വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും ഇദ്ദേഹം പറയുന്നു.

പത്തനംതിട്ടയും, തിരുവനന്തപുരമടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്കും, മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനും അനുകൂലമായ നിലപാടുമെടുക്കണമെന്ന് എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് പറയുന്നു. ഇടത് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലായെന്നാണ് വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും ഇദ്ദേഹം പറയുന്നു.

എന്‍.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയനിലെ പതിനഞ്ചംഗ കമ്മിറ്റിയിലെ പതിന്നാല് അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മാവേലിക്കരയിലെത്തിയ ഇടതുസ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫിസിലും എത്തിയിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയെ ഓഫിസില്‍ സ്വീകരിച്ചത് എന്‍എസ്എസ് നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വം കമ്മിറ്റിക്കെതിരെ നടപടിയെടുത്തതെന്ന് മുന്‍ പ്രസിഡന്റ് ആരോപിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിറ്റയം ഗോപകുമാറിന് മാവേലിക്കര യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു. ഇത് എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്ന് കാണിച്ചാണ് നേതൃത്വം താലൂക്ക് യൂണിയന് എതിരെ നടപടിയെടുത്തതെന്നും ടി കെ പ്രസാദ് ആരോപിക്കുന്നു.എന്‍എസ്എസിന്റെ സമദൂരത്തില്‍ നിന്ന് യൂണിയന്‍ പ്രസിഡന്റ് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ഭാരവാഹികള്‍ രാജിവെച്ചതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.