CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 28 Seconds Ago
Breaking Now

പരിഹസിക്കുന്നത് സ്മൃതി ഇറാനി ; അവരുടെത് റെക്കോര്‍ഡ് തോല്‍വി മാത്രം ; പ്രതികരിച്ച് കോണ്‍ഗ്രസ്

അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. തുടര്‍ച്ചയായ തോല്‍വികള്‍. കൈകാര്യം ചെയ്ത വകുപ്പുകള്‍ എല്ലാം തകര്‍ത്തു

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്. കേരളത്തിന്റെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല. 

അമേഠി രാഹുലിന്റ കര്‍മ്മ ഭൂമിയാണ്. രാഹുല്‍ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുന്നത്  സ്മൃതി ഇറാനിയാണ്. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം.  തുടര്‍ച്ചയായ തോല്‍വികള്‍. കൈകാര്യം ചെയ്ത വകുപ്പുകള്‍ എല്ലാം തകര്‍ത്തു. ചാന്ദ്‌നിചൗക്കിലും അമേഠിയിലും പരാജയപ്പെട്ട ആളാണ് സ്മൃതിയെന്നും വിമര്‍ശനങ്ങള്‍ക്ക് സൂര്‍ജേവാല മറുപടി നല്‍കി.

വയനാട്ടില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കാതെ  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളുടെ മുന്‍പിലെത്തിയത്. പ്രവര്‍ത്തകസമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ മറ്റുവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.  

 




കൂടുതല്‍വാര്‍ത്തകള്‍.