CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 12 Seconds Ago
Breaking Now

സീതയാകും, പ്രേതമാകും, കാമുകിയുമാകും; രാധാരവിക്ക് സ്‌റ്റൈലന്‍ മറുപടിയുമായി നയന്‍സ്

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് പതിവാക്കിയ നടന്‍ രാധാ രവിക്കെതിരെ ആഞ്ഞടിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. രണ്ട് പേജ് വാര്‍ത്താക്കുറിപ്പുമായാണ് നയന്‍താര രവിക്കെതിരെ രംഗത്തെത്തിയത്. നയന്‍താരയുടെ ചിത്രമായ കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് രാധാ രവി താരത്തിനെതിരെ മോശം പരാമര്‍ശം നടത്തിയത്. 

ദൈവമായ സീതയുടെ വരെ റോള്‍ എങ്ങിനെ നയന്‍താരയ്ക്ക് അഭിനയിക്കാന്‍ കഴിയുമെന്നായിരുന്നു രാധാ രവിയുടെ ചോദ്യം. രവിയുടെ സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് നയന്‍സ് നല്‍കുന്നത്. 'പൊതു വാര്‍ത്താക്കുറിപ്പ് നല്‍കുന്നത് അപൂര്‍വ്വമാണ്. എന്റെ പ്രൊഫഷണല്‍ ജോലി സംസാരിക്കുന്നതാണ് ശരിയായ കാര്യം. എന്നാല്‍ ചില സമയത്ത് നിലപാട് പ്രഖ്യാപിക്കേണ്ടി വരും. ആണുങ്ങളുടെ വികാരമില്ലാത്ത, ലൈംഗിക ഉദ്ദേശത്തോടെയുള്ള പ്രഖ്യാപനങ്ങള്‍ നേരിടുമ്പോള്‍ പ്രത്യേകിച്ചും', നയന്‍സ് കുറിയ്ക്കുന്നു. 

രാധാ രവിക്ക് എതിരെ അടിയന്തര നടപടി സ്വീകരിച്ച ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് നന്ദി. രാധാ രവിയെ ഓര്‍മ്മിപ്പിക്കാനുള്ളത് നിങ്ങളെ ജനിപ്പിച്ചതും ഒരു സ്ത്രീയാണെന്നാണ്. സ്ത്രീകളെ അപമാനിച്ച് സംസാരിച്ചാല്‍ പുരുഷത്വം നേടാമെന്നാണ് ധാരണ. കഴിവുള്ളവര്‍ക്ക് സ്ഥാനം ലഭിക്കുന്ന ലോകത്ത് രാധാ രവിയെ പോലുള്ളവര്‍ക്ക് പണിയില്ല. ഇപ്പോഴാണ് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇതുപോലെ സംസാരിക്കുന്നത്. 

ദൈവം നല്ല അവസരങ്ങള്‍ തന്നിട്ടുണ്ട്. തമിഴ് സിനിമാപ്രേമികള്‍ ഇതിന് പിന്തുണയും തന്നു. എന്തെല്ലാം നെഗറ്റീവ് കമന്റ് വന്നാലും സീതയും, പ്രേതവും, ദൈവവും, സുഹൃത്തും, ഭാര്യയും, കാമുകിയുമായുള്ള റോളുകള്‍ ഏറ്റെടുക്കും, നയന്‍താര വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.