CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 17 Seconds Ago
Breaking Now

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; എഴുന്നേറ്റ് നിന്നത് 3 ദിവസം വേദനസംഹാരി കഴിച്ച ശേഷം; പ്രമുഖ സംവിധായകനെതിരെ ബ്രിട്ടീഷ് അഭിനേത്രി

രാവിലെ മയക്കം വിട്ടുണരുമ്പോള്‍ താന്‍ അവിടെ എങ്ങിനെ എത്തിയെന്നോ, എന്താണ് സംഭവിച്ചതെന്നോ പോലും ചിന്തിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മോറിസണ്‍ വ്യക്തമാക്കി.

മുന്‍നിര സംവിധായകനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ബ്രിട്ടീഷ് അഭിനേത്രി മായിരി മോറിസണ്‍ രംഗത്ത്. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ലൈംഗിക പീഡനം അരങ്ങേറിയതെന്ന് ഇവര്‍ വെളിപ്പെടുത്തി. രാവിലെ മയക്കം വിട്ടുണരുമ്പോള്‍ താന്‍ അവിടെ എങ്ങിനെ എത്തിയെന്നോ, എന്താണ് സംഭവിച്ചതെന്നോ പോലും ചിന്തിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മോറിസണ്‍ വ്യക്തമാക്കി. 

തനിക്ക് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് അതിക്രമം നടന്നതെന്നാണ് നടി വിശ്വസിക്കുന്നത്. ഇതില്‍ താന്‍ നാണക്കേട് അനുഭവിക്കുകയാണെന്നും ഏറെ വേദനിക്കുന്നതായും മായിരി മോറിസണ്‍ പറയുന്നു. മീ ടൂ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് താരങ്ങള്‍ക്കൊപ്പം ഒരു മ്യൂസിക് വീഡിയോ അടുത്തിടെ ഇവര്‍ പുറത്തുവിട്ടിരുന്നു. 

'സൗഹൃദം പരിധി വിടാന്‍ അയാള്‍ പലപ്പോഴായി ശ്രമിച്ചിരുന്നു. ബുദ്ധിമുട്ട് തോന്നുന്ന അവസ്ഥയില്‍ ഇതിനെ എതിര്‍ത്തിരുന്നു. ഒരിക്കലും അയാള്‍ക്കൊപ്പം കിടക്ക പങ്കിടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതില്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ ബുദ്ധിമുട്ടിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു', നടി വിശദീകരിക്കുന്നു. 

ഒരു ദിവസം രാവിലെ ഉറക്കം ഉണരുമ്പോള്‍ വസ്ത്രമില്ലാത്ത നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ. മൂന്ന് ദിവസം വേദനസംഹാരികള്‍ കഴിച്ച ശേഷമാണ് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞത്, മോറിസണ്‍ പറഞ്ഞു. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഇത്തരം പ്രശ്‌നങ്ങളില്‍ സംസാരിച്ച് മാറ്റം വരുത്തണമെന്ന് നടി ആവശ്യപ്പെടുന്നു. മോശം പെരുമാറ്റത്തിന് ആണുങ്ങള്‍ ആണുങ്ങളാകും എന്ന ന്യായം പറയരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.