CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 12 Seconds Ago
Breaking Now

നാടകമീ ഉലകം; കോമണ്‍സില്‍ നാടകീയ രംഗങ്ങള്‍; മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു; ബ്രക്‌സിറ്റിന്റെ നിയന്ത്രണം പിടിച്ച് വിമത എംപിമാര്‍; മൃദു ബ്രക്‌സിറ്റിലേക്ക് ചരടുവലിച്ച് യൂറോപ്പ് അനുകൂലികള്‍; തെരേസ മേയുടെ അന്ത്യശാസനം ലംഘിച്ച് 29 ടോറി വിമതര്‍

സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പരിഹാരം കാണേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍

ബ്രക്‌സിറ്റിന്റെ നിയന്ത്രണം പ്രധാനമന്ത്രി തെരേസ മേയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത് എംപിമാര്‍. യുകെ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ച് ഇറങ്ങുകയാണെങ്കില്‍ അത് എങ്ങിനെയാകണമെന്നത് സംബന്ധിച്ച നിരവധി വിഷയങ്ങളിലുള്ള വോട്ടെടുപ്പിലാണ് കാര്യങ്ങള്‍ മേയുടെ കൈവിട്ട് പോയത്. ടോറി മുന്‍ മന്ത്രി സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ മുന്നോട്ടുവെച്ച ബിസിനസ്സ് ഭേദഗതി 27 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 329 വോട്ടുകള്‍ നേടിയാണ് കോമണ്‍സ് പാസാക്കിയത്. സര്‍ക്കാരില്‍ നിന്നും ബിസിനസ്സിന്റെ നിയന്ത്രണമാണ് ഇതോടെ നഷ്ടമായത്. 

ഏത് തരത്തിലുള്ള ബ്രക്‌സിറ്റ് വേണമെന്ന് തീരുമാനിക്കാന്‍ ഇതോടെ എംപിമാര്‍ക്ക് മുന്നില്‍ അവസരമൊരുങ്ങി. മൃദു ബ്രക്‌സിറ്റ് പദ്ധതികള്‍ സ്വീകരിക്കുന്നത് മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്ന് വരെ ഇവര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത. പ്രധാനമന്ത്രിയെ അവഗണിച്ച് മറുപക്ഷത്തോടൊപ്പം ചേര്‍ന്ന 29 ടോറി എംപിമാരില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടും. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്. എനര്‍ജി മിനിസ്റ്റര്‍ റിച്ചാര്‍ഡ് ഹാറിംഗ്ടണ്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം വെച്ച് കളിക്കുകയാണെന്ന് ആരോപിച്ചാണ് രാജിവെച്ചത്. ഇതിന് പിന്നാലെ ഫോറിന്‍ ഓഫീസ് മന്ത്രി അലിസ്റ്റര്‍ ബര്‍ട്ടും, ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈനും രാജിവെച്ചു. 

ഇയുവില്‍ നിന്നും കരാറില്ലാതെ പുറത്തുവരുന്ന സാഹചര്യത്തില്‍ കോമണ്‍സില്‍ വോട്ടെടുപ്പ് നടത്തണമെന്ന ബാക്ക്‌ബെഞ്ച് ഭേദഗതി ഭാഗ്യം കൊണ്ടാണ് പാസാകാതെ പോയത്. കേവലം മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 311-നെതിരെ 314 വോട്ടുകള്‍ക്കാണ് നീക്കം തള്ളിയത്. മൂന്ന് മന്ത്രിമാരുടെ രാജിക്കൊപ്പം വോട്ടെടുപ്പില്‍ തോല്‍ക്കുകയും ചെയ്തതോടെ മേയ് സര്‍ക്കാരിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചെന്നാണ് വിമതരുടെ നിലപാട്. പ്രധാനമന്ത്രിക്ക് നടപടിക്രമങ്ങളില്‍ സകല നിയന്ത്രണവും നഷ്ടമായിക്കഴിഞ്ഞു. ദേശീയ അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ബ്രക്‌സിറ്റില്‍ അന്തിമ തീരുമാനം തിടുക്കത്തില്‍ കൈക്കൊള്ളേണ്ടെന്നാണ് യൂറോപ്പ് അനുകൂല വിഭാഗത്തിന്റെ നിര്‍ദ്ദേശം. 

സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പരിഹാരം കാണേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ഇനി തെരേസ മേയ് രാജിവെയ്ക്കുന്നതാണ് ഉത്തമമെന്നാണ് ടോറി എംപിമാരുടെ നിലപാട്. സ്വന്തം പാര്‍ട്ടിക്കാരുടെ പിന്തുണ നഷ്ടമായതോടെ തന്റെ കരാര്‍ വോട്ടിനിട്ട് സ്വയം നാറാന്‍ പ്രധാനമന്ത്രി തയ്യാറാകില്ല. 




കൂടുതല്‍വാര്‍ത്തകള്‍.