CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 53 Seconds Ago
Breaking Now

രാഹുലിനെ എതിരിടാന്‍ തുഷാറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിഡിജെഎസ്

അന്തിമതീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാല്‍ സീറ്റ് ഏറ്റെടുക്കാനുള്ള ബി ജെ പി നീക്കത്തിനിടെയാണ് ബി ഡി ജെ എസിന്റെ പുതിയ നീക്കം. ഇതില്‍ അന്തിമതീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബി ഡി ജെ എസിന്റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകുന്നതിനും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമുണ്ട് എന്നാണ് സൂചന. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ബി ഡി ജെ എസിന് നല്‍കിയ ആ സീറ്റ് ഏറ്റെടുക്കണമെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍ തൃശൂര്‍ ഉറപ്പിച്ച തുഷാറിനെ രാഹുല്‍ വന്നാല്‍ വയനാട്ടിലേക്ക് മാറ്റിയാലോ എന്ന ബദല്‍ നിര്‍ദ്ദേശം ബി ഡി ജെ എസ് മുന്നോട്ട് വെക്കുന്നു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഈ നിര്‍ദ്ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.