CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 3 Minutes 32 Seconds Ago
Breaking Now

മോദിയുടെ 'ജീവചരിത്രം' പറയുന്ന ചിത്രം പി എം നരേന്ദ്ര മോദിയുടെ നിര്‍മ്മാതാക്കള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജീവചരിത്രം' പറയുന്ന പി എം നരേന്ദ്ര മോദിയുടെ നിര്‍മ്മാതാക്കള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നിര്‍മ്മാതാക്കളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പി എം മോദിയുടെ പ്രൊഡക്ഷന്‍ ഹൌസിനും മ്യൂസിക് കമ്പനിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തമാസം 5നാണ് പിഎം മോദിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് 

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള മീഡിയാ സര്‍ട്ടിഫിക്കേഷന്റെയും മോണിറ്ററിങ് സാക്ഷിപത്രം ആവശ്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറങ്ങുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

പിഎം മോദി റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നുകാട്ടി കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ചിത്രം സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.