CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 31 Seconds Ago
Breaking Now

കക്ഷിയ്ക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ല, ബാക്ക് ആണ് പഥ്യം ; നിറത്തിന്റെ പേരില്‍ കളിയാക്കി പീതാംബര കുറുപ്പിനെ ട്രോളി എംഎം മണി

പ്രളയത്തിന് കാരണക്കാരന്‍ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം.

നിറത്തിന്റെ പേരില്‍ അവഹേളിച്ച പീതാംബര കുറുപ്പിന് മറുപടിയുമായി മന്ത്രി എംഎം മണി. പ്രളയത്തിന് കാരണക്കാരന്‍ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം. ഇതിനു മറുപടിയുമായാണ് മണി ഫെയ്‌സ്ബുക്കിലെത്തിയിരിക്കുന്നത്.

'കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ല: 'ബാക്ക്' ആണ് പഥ്യം' എന്നായിരുന്നു മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പീതാംബരക്കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെ വള്ളംകളിക്കിടെ ഒരു നടിയുടെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചത് വിവാദമായിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി പരോക്ഷമായി പരാമര്‍ശിച്ചത്.

കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു മുന്‍ കൊല്ലം എം.പിയായ പീതാംബരക്കുറിപ്പിന്റെ ആവര്‍ത്തിച്ചുള്ള അധിക്ഷേപം. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു പീതാംബരക്കുറുപ്പ് പരിധി വിട്ടത്. 

 




കൂടുതല്‍വാര്‍ത്തകള്‍.