CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 27 Seconds Ago
Breaking Now

സൗദിയും പുരോഗമിക്കുന്നുണ്ട്; 2019ല്‍ പൊതുസ്ഥലത്തെ തലവെട്ടല്‍ റെക്കോര്‍ഡിലേക്ക്; മൂന്ന് മാസത്തിനിടെ നടപ്പാക്കിയത് 43 പേരുടെ വധശിക്ഷ

വധശിക്ഷകള്‍ പുരോഗമിച്ചാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 172 പേര്‍ കൊല്ലപ്പെട്ടിരിക്കുമെന്നാണ് കണക്ക്.

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ പേരുടെ വധശിക്ഷ നടപ്പാക്കിയ വര്‍ഷമായി 2019 മാറുമോ? വര്‍ഷം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോള്‍ ഈ ചോദ്യമാണ് ഉയരുന്നത്. മൂന്ന് മാസം കൊണ്ട് 43 പേരുടെ വധശിക്ഷയാണ് ഭരണകൂടം നടപ്പാക്കിയത്. ആംഫെറ്റമിന്‍ ഗുളികകള്‍ കടത്തിയതിന് പിടിക്കപ്പെട്ട സിറിയക്കാരനെയാണ് ഒടുവില്‍ വധിച്ചത്. 

ഈ രീതിയില്‍ വധശിക്ഷകള്‍ പുരോഗമിച്ചാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 172 പേര്‍ കൊല്ലപ്പെട്ടിരിക്കുമെന്നാണ് കണക്ക്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റ് ഇന്റര്‍നാഷണലിന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ റെക്കോര്‍ഡ് 158 ആണ്. ഈ വര്‍ഷം വധശിക്ഷയ്ക്ക് ഇരയായവരില്‍ 21 പേര്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ്. 

എന്നാല്‍ ഇതിന് പുറമെ അവിഹിതബന്ധം, ഇസ്ലാം വിരുദ്ധത, രാജ്യദ്രോഹം, ചാരപ്രവര്‍ത്തനം, മോഷണം, കൊലപാതകം, ഭീകരവാദം, പീഡനം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ആരോപിച്ചും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. തലവെട്ടിയാണ് സൗദിയുടെ വധശിക്ഷ ഇപ്പോഴും പ്രധാനമായും അരങ്ങേറുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പൊതുസ്ഥലത്ത് വെച്ചാണ് ഇത് നടത്തുക. 

തലസ്ഥാനമായ റിയാദിലെ ദേര സ്‌ക്വയര്‍ ഇതുമൂലം കുപ്രശസ്തമാണ്. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാരം വര്‍ദ്ധിച്ചതോടെ വധശിക്ഷകള്‍ ഇരട്ടിച്ചെന്നാണ് കണക്ക്. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ഇടെയാണ് ഈ പരാതി ഉയരുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.