CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 34 Seconds Ago
Breaking Now

ലണ്ടന്‍ ഗ്രേറ്റ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കെട്ടിടം പുതുക്കിപ്പണിത് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി; ഒരു രാത്രി തങ്ങാന്‍ 8 ലക്ഷം!

യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 75 മില്ല്യണ്‍ യൂറോ, അതായത് 584,88,16,050 ഇന്ത്യന്‍ രൂപ ചെലവിട്ടാണ് മുന്‍ മെട്രോപൊളിറ്റന്‍ പോലീസ് ആസ്ഥാനത്തിന്റെ പുനരുദ്ധാരണം നടത്തിയത്.

ഒരു കാലത്ത് ബ്രിട്ടീഷ് മെട്രൊപൊളിറ്റന്‍ പോലീസിന്റെ ലണ്ടനിലെ ആസ്ഥാനമായിരുന്നു ഗ്രേറ്റ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്. 1829 മുതല്‍ 1980 വരെയായിരുന്നു ലണ്ടന്റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടത്തിന് ആ യോഗമുണ്ടായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രേറ്റ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഒരു ആഡംബര ഹോട്ടലായി മാറിയിരിക്കുന്നു, അതിന്റെ ഉടമയാകട്ടെ മലയാളി ബിസിനസ്സുകാരന്‍ എം.എ. യൂസഫലിയും!

യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 75 മില്ല്യണ്‍ യൂറോ, അതായത് 584,88,16,050 ഇന്ത്യന്‍ രൂപ ചെലവിട്ടാണ് മുന്‍ മെട്രോപൊളിറ്റന്‍ പോലീസ് ആസ്ഥാനത്തിന്റെ പുനരുദ്ധാരണം നടത്തിയത്. 153 മുറികളാണ് ഈ 5 സ്റ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലിലുള്ളത്. താരിഫ് പ്രകാരം ഒരു രാത്രി ഈ മുറിയിലൊന്നില്‍ തങ്ങാന്‍ 10,000 യൂറോ വേണം, ഏകദേശം 7,79,842 രൂപ!

ഈ സ്യൂട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് ലണ്ടന്റെ ആഡംബരത്തിലേക്കാണ് വാതായനങ്ങള്‍ തുറക്കാന്‍ സാധിക്കുക. നെല്‍സണ്‍സ് കോളം, വെസ്റ്റ്മിന്‍സ്റ്റര്‍ ആബെ എന്നിവയ്ക്ക് പുറമെ ബക്കിംഗ്ഹാം കൊട്ടാരവും ഇവിടെ നിന്നും കാണാം. യുകെയുടെ ചരിത്രത്തില്‍ തന്നെ പ്രാധാന്യമുള്ള കെട്ടിടമാണ് ഹോട്ടലായി മാറിയത്. അന്നത്തെ പ്രധാനമന്ത്രി സര്‍ റോബര്‍ പീലാണ് ഗ്രേറ്റ് സ്‌കോട്ട്‌ലണ്ട് യാര്‍ഡിനെ മെറ്റ് പോലീസ് ആസ്ഥാനമായി തെരഞ്ഞെടുത്തത്. 

യഥാര്‍ത്ഥ കെട്ടിടത്തിന്റെ അന്തസ്സത്ത നഷ്ടപ്പെടാതെയാണ് പുനരുദ്ധാരണം നടത്തിയിട്ടുള്ളത്. 19ാം നൂറ്റാണ്ടിലെ വനിതാ കൊള്ളക്കാരുടെ സംഘത്തെ പ്രതിനിധാനം ചെയ്യുന്ന ഫോര്‍ട്ടി എലിഫന്റ്‌സ് എന്ന വമ്പന്‍ ഷാന്‍ഡ്‌ലിയര്‍ മേല്‍ക്കൂരയില്‍ നിലനില്‍ക്കുന്നുണ്ട്. പോലീസ് സെല്ലുകള്‍ വര്‍ക്ക്‌സ്‌പേസ് ഏരിയയും, മീറ്റിംഗ് റൂമുമാക്കി മാറ്റിയിട്ടുണ്ട്. ഹയാത് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഇനി ബ്രിട്ടനിലെ മലയാളികള്‍ക്ക് അഭിമാനപൂര്‍വ്വം ഈ കെട്ടിടത്തിന് മുന്നില്‍ നിന്ന് പറയാം, 'മലയാളി ഡാ' എന്ന്!

 

 




കൂടുതല്‍വാര്‍ത്തകള്‍.