CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 18 Seconds Ago
Breaking Now

ഇത് ബാഹുബലി റസല്‍; 13 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടി കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച ആന്ത്രെ റസലിനെ പുകഴ്ത്തി കിംഗ് ഖാന്‍

തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്തയെ ആന്ത്രെ റസല്‍ ഒറ്റയ്ക്ക് വിജയിപ്പിച്ചെന്ന് പറഞ്ഞാലും അധികമാകില്ല.

സ്‌കോര്‍ബോര്‍ഡില്‍ 206 റണ്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആത്മവിശ്വാസം നല്‍കാന്‍ ഇതില്‍ കൂടുതലൊന്നും ആവശ്യമുണ്ടായില്ല. 20 ഓവറില്‍ റണ്‍ നല്‍കാതെ കൊല്‍ക്കത്ത പടയെ എറിഞ്ഞിടണം, ഇതായിരുന്നു അവരുടെ ഏക ലക്ഷ്യം. ഇത് അനുസരിച്ച് തന്നെ കാര്യങ്ങളും നീങ്ങി. കൊല്‍ക്കത്ത ബാറ്റിംഗ് നിരയില്‍ ഓരോരുത്തരായി വിടവാങ്ങുമ്പോള്‍ വിരാട് സംഘം വിജയം ഉറപ്പിച്ച. പക്ഷെ ആ ആഹ്ലാദം ആന്ത്രെ റസല്‍ എന്ന ഓള്‍റൗണ്ടര്‍ കളത്തിലിറങ്ങുന്നത് വരെ മാത്രമെ നീണ്ടുള്ളൂ. 

തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്തയെ ആന്ത്രെ റസല്‍ ഒറ്റയ്ക്ക് വിജയിപ്പിച്ചെന്ന് പറഞ്ഞാലും അധികമാകില്ല. അധികം സമയം കളയാനും താരം തയ്യാറായില്ല, 13 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടി ചിന്നസ്വാമി സ്റ്റേഡയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും അടിച്ചുപറത്തിയായിരുന്നു വിജയം സമ്മാനിച്ചത്. റസലിന്റെ വെടിക്കെട്ടിനെ പുകഴ്ത്തി വിവിധ ഇടങ്ങളില്‍ നിന്നും സന്ദേശങ്ങള്‍ ഒഴുകുകയാണ്. 

ഇതിനിടെയാണ് തന്റെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ച റസലിനെ ബാഹുബലിയുമായി ഉപമിച്ച് സഹഉടമ ഷാറൂഖ് ഖാന്‍ ട്വിറ്ററിലെത്തിയത്. 5 പന്ത് ബാക്കി നിര്‍ത്തി 5 വിക്കറ്റും സംരക്ഷിച്ച് നിര്‍ത്തിക്കൊണ്ടാണ് റസലിന്റെ സിക്‌സറുകള്‍ വിജയം പിടിച്ചെടുത്തത്. ടീമിലെ എല്ലാവരെയും പുകഴ്ത്തിയ ഷാറൂഖ് റസല്‍ ഒരു മഹേന്ദ്ര ബാഹുബലി തന്നെയെന്നാണ് പ്രഖ്യാപിച്ചത്. 

തന്റെ ട്വീറ്റില്‍ റസല്‍ ബാഹുബലി വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും ഷാറൂഖ് പങ്കുവെച്ചു. ഈ ചിത്രത്തേക്കാള്‍ പ്രശംസിക്കുന്ന വാക്കുകള്‍ തീരെ കുറവായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ലെന്നാണ് കിംഗ് ഖാന്‍ കുറിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.