Breaking Now

ബ്രിസ്‌കയുടെ സര്‍ഗോത്സവം ഏപ്രില്‍ 13 ന്. രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു .

ബ്രിസ്റ്റോള്‍ : ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിഷന്‍ ( ബ്രിസ്‌ക ) സംഘടിപ്പിക്കുന്ന സര്‍ഗോത്സവം 2019 , ഇത്തവണ ഏപ്രില്‍ 13 ശനിയാഴ്ച സൗത്തമേട് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും.  ഉത്ഘാടന യോഗത്തിനുശേഷം രാവിലെ 10 .30  മുതല്‍ നിശ്ചിത ക്രമത്തില്‍ മത്സരങ്ങള്‍ നടക്കുമെന്ന് പ്രസിഡണ്ട് ടോം ജേക്കബ് , ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി , എന്നിവര്‍ പറഞ്ഞു .മുന്‍ വര്‍ഷങ്ങിലേതു പോലെ അഞ്ചു പൗണ്ടാണ് വ്യക്തിഗത രജിസ്‌ട്രേഷന്‍ ഫീസ് .ഗ്രൂപ്പിനങ്ങളില്‍ മത്സരിക്കുന്നവര്‍ ഗ്രൂപ്പടിസ്ഥാനത്തില്‍  5 പൗണ്ട് വീതം    നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ് . മത്സര ദിവസമായ ഏപ്രില്‍ 13  നു മുന്‍പായി പരമാവധി രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഉദ്യമത്തിലാണ് ആര്‍ട്‌സ് സെക്രട്ടറിമാരായ സന്തോഷ് ജേക്കബ് പുത്തേട്ട് ഉം  , ജയ് ചെറിയാനും . പരിപാടികളുടെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു . പ്രസിഡന്റ് , ജനറല്‍സെക്രട്ടറി , ആര്‍ട്‌സ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പുറമെ ഫിനാന്‍സ് കണ്‍ട്രോളര്‍ കൂടിയായ ട്രെഷറര്‍ ജീവന്‍ തോമസ് , വൈസ് പ്രസിഡണ്ട് ബെന്നി കുടിലില്‍ , ജോയിന്റ് ട്രെഷറര്‍ തോംസണ്‍ വര്ഗീസ് , ജോയിന്റ് സെക്രട്ടറി സജി മാത്യു , റെജി തോമസ് , റെജി മണിയാലില്‍, ജോസ് കാപ്പില്‍ എന്നിവരാണ് സബ്കമ്മറ്റികള്‍ നയിക്കുന്നത് .എക്‌സ്  ഒഫീഷ്യയോ അംഗങ്ങളായ മുന്‍ പ്രസിഡണ്ട് മാനുവല്‍ മാത്യു , മുന്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി , മുന്‍ ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ക്ക് പുറമെ മുന്‍  ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍. ലോനപ്പനും സര്‍ഗോത്സവം 2019 നു ആവശ്യാനുസൃത സഹായവുമായി രംഗത്തുണ്ട് . 

 സര്‍ഗോത്സവ ഹാളില്‍ മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . പാരികടികള്‍ക്കു പങ്കെടുക്കുന്നവര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കാനെത്തുന്നവര്‍ക്കും തുല്യമായ നിരക്കില്‍ ഫുഡ് സ്റ്റാളില്‍ നിന്നും ഭക്ഷണം നല്കുന്നതായിരിക്കുമെന്നു സംഘാടക സമിതി അറിയിക്കുന്നു . മത്സരരാന്തരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ' ബ്രിസ്റ്റോള്‍ സിംഗേഴ്‌സ് ' ന്റെ ശ്രുതിമധുരമായ ഗാനാലാപനങ്ങളും ഉണ്ടായിരിക്കുന്നതാണ് .സമാപന സമ്മേളന ഹാളിലേക്കുള്ള പ്രേവേശനം തികച്ചും സൗജന്യമായിരിക്കും

 

 

 




കൂടുതല്‍വാര്‍ത്തകള്‍.