Breaking Now

മെഗാന്‍ മാര്‍ക്കിള്‍ മരണ മാസ്സാണ്! രാജ്ഞിയുടെ പാത പിന്തുടര്‍ന്ന് ആശുപത്രിയിലെ പ്രസവം ഒഴിവാക്കി ഡച്ചസ്; പകരം വിന്‍ഡ്‌സര്‍ കോട്ടേജ് പ്രസവ മുറിയാക്കും; പ്രസവമെടുക്കാന്‍ ഒരു മിഡ്‌വൈഫ് ധാരാളം; യോഗ പരിശീലിക്കുന്നതിന്റെ ഗുണം

34-കാരനായ രാജകുമാരന്‍ പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഭാര്യയുടെ അരികില്‍ തന്നെയുണ്ടാകും

അടുത്ത മാസം പ്രസവത്തിന് ഒരുങ്ങുന്ന മെഗാന്‍ മാര്‍ക്കിളിന് പാപ്പരാസികള്‍ സമാധാനം കൊടുക്കുന്നില്ല. കുടുംബക്കാരെ കൊണ്ട് പോരാതെ രാജകുടുംബത്തിലെ അംഗങ്ങളെ വരെ തമ്മിലടിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കഥകളും ദിവസേന പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മെഗാന്റെ പ്രസവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ഡച്ചസിന്റെ പ്രതിയോഗികളെ കുഴപ്പിക്കുന്നതാണ്. ആശുപത്രി പ്രസവത്തിന് പകരം രാജ്ഞിയുടെ പാത പിന്തുടര്‍ന്ന് വിന്‍ഡ്‌സറിലെ വീട്ടില്‍ കുഞ്ഞിന് ജന്മം നല്‍കാനാണ് സസെക്‌സ് ഡച്ചസിന്റെ തീരുമാനമെന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്. 

ഫ്രോഗ്മോര്‍ കോട്ടേജില്‍ മിഡ്‌വൈഫിന്റെ സഹായത്തോടെ സാധാരണക്കാരിയായി പ്രസവം പൂര്‍ത്തിയാക്കാനാണ് 37-കാരി തയ്യാറെടുക്കുന്നതെന്നാണ് സൂചന. ബെര്‍ക്ഷയര്‍ എസ്റ്റേറ്റില്‍ ഹാരി രാജകുമാരനൊപ്പം കഴിയുന്ന ഇടമാണ് ഈ കോട്ടേജ്. ഗ്രാന്റ്പാരന്റ്‌സിന്റെ മേഫെയറിലെ വീട്ടില്‍ പിറന്ന രാജ്ഞി തന്റെ നാല് കുട്ടികള്‍ക്കും ജന്മം നല്‍കിയത് ബക്കിംഗ്ഹാം കൊട്ടാരത്തിലോ, ക്ലാരന്‍സ് ഹൗസിലോ ആണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മെഗാനും, ഹാരിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ ഇവര്‍ ആശുപത്രിയിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. 

35 വയസ്സിന് മുകളില്‍ പ്രായമുള്ളതിനാല്‍ പ്രസവത്തില്‍ റിസ്‌ക് കൂടുതലാണ്. കൂടാതെ മാസം തികയാതെ പ്രസവിക്കാനും, സിസേറിയന്റെ ആവശ്യവും വന്നേക്കാം. എന്നാല്‍ ദിവസേന യോഗ പരിശീലിക്കുന്ന മെഗാന്‍ നല്ല ആരോഗ്യാവസ്ഥയിലാണെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. കോട്ടേജിന്റെ സ്വകാര്യതയില്‍ സുരക്ഷിതമായ പ്രസവം സാധ്യമാകുമോയെന്ന പരിശോധനയിലാണ് ഇതോടെ മെഗാനും ഹാരിയും. 

34-കാരനായ രാജകുമാരന്‍ പ്രസവത്തിന്റെ ഓരോ ഘട്ടത്തിലും ഭാര്യയുടെ അരികില്‍ തന്നെയുണ്ടാകും. വീട്ടില്‍ ആകുമ്പോള്‍ സ്വകാര്യത ലഭിക്കുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.