Breaking Now

പിതാവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കാന്‍ കിടക്കുമ്പോള്‍ മകള്‍ വീട്ടില്‍ പ്രസവിച്ചു; നവജാതശിശുവിനെ മാലിന്യപാത്രത്തില്‍ ഉപേക്ഷിച്ച 15-കാരി കൊലപാതക കുറ്റത്തില്‍ അറസ്റ്റില്‍

മാലിന്യപാത്രത്തില്‍ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെടുക്കുന്നത്

വീട്ടില്‍ വെച്ച് പ്രസവിക്കുകയും, നവജാതശിശുവിനെ മാലിന്യപാത്രത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു. ഒരു അയല്‍വാസി നല്‍കിയ വിവരം അനുസരിച്ചാണ് ഹെറെഫോര്‍ഡ്ഷയര്‍ റോസ്-ഓണ്‍-വൈയിലെ വീട്ടിലേക്ക് പോലീസ് എത്തുന്നത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ പിതാവ് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ മരണാവസ്ഥയിലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ബന്ധുക്കള്‍ ഈ സമയത്ത് ആശുപത്രിയിലായിരുന്നു. 

സുഖമില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തുടര്‍ന്നത്. എന്നാല്‍ തനിക്ക് പ്രസവവേദനയാണെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായിരുന്നില്ല. പ്രസവം നടക്കുമ്പോള്‍ അമ്മയും, സഹോദരനും വീട്ടിലുണ്ടായിരുന്നില്ലെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. പിതാവിന്റെ അവസ്ഥ മോശമായതിനാല്‍ ഭയന്നുപോയ കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി പൂന്തോട്ടത്തിലെ മാലിന്യപാത്രത്തില്‍ ഇടുകയായിരുന്നു. 

മാലിന്യപാത്രത്തില്‍ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെടുക്കുന്നത്. കുഞ്ഞ് ഈ സമയത്ത് മരിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും മരിച്ചു. കൊലപാതകം നടത്തിയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പിതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബം. 

മകള്‍ ഗര്‍ഭിണിയാണെന്ന് കുടുംബത്തിന് അറിവുണ്ടായിരുന്നു. പ്രസവത്തിനായി കുട്ടി സ്‌കൂള്‍ പഠനം വിടുകയും ചെയ്തിരുന്നു. ഹെറേഫോര്‍ഡ്ഷയര്‍ കൊറോണര്‍ കേസില്‍ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.