CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പ്‌ നാഷണൽ ബാഡ്മിന്ടൻ ടൂർണമെന്റ്റ്‌ - ജോബി ജോർജ് - ജിജു ജോർജ് ടീം ജേതാക്കൾ

ഏപ്രിൽ 20-ന് വാറ്റ്ഫോർഡ് മലയാളി അസോസിയേഷന്റെ ആതിഥെയത്വത്തിൽ വാറ്റ്ഫോർഡ്  വെസ്റ്റ്ഫീൽഡ് കമ്മ്യൂനിറ്റി സെന്ററിൽ വച്ചു നടത്തപ്പെട്ട പ്രഥമ യുക്മ ചലഞ്ചേഴ്സ്  കപ്പ്‌ ട്രോഫിക്ക് വേണ്ടിയുള്ള നാഷണൽ  ബാഡ്മിന്ടൻ ഡബിൾസ്  ടൂർണമെന്റിൽ യുക്മ സൌത്ത് ഈസ്റ്റ്‌ സൌത്ത് വെസ്റ്റ് രീജിയനിൽ നിന്നുള്ള ജോബി ജോർജ് - ജിജു ജോർജ് ടീം www.europmalayali.co.uk സ്പോണ്സർ ചെയ്യുന്ന യുക്മ ചലഞ്ചേഴ്സ്  കപ്പും പ്രമുഖ സോളിസിറ്റർ സ്ഥാപനമായ ലോ ആന്റ് ലോയേഴ്സ് സംഭാവന ചെയ്ത 301 പൌണ്ട് ക്യാഷ് അവാർഡും  കരസ്ഥമാക്കി. നിറഞ്ഞ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വാറ്റ്ഫോർഡ് മലയാളി അസോസിയേഷന്റെ സ്പോർട്സ് കോർഡിനെറ്റർ ചാൾസ് മാണി സ്വാഗതം ചെയ്തു സ്വീകരിച്ച പൊതുസമ്മേളനത്തിൽ വച്ചു യുക്മ നാഷണൽ സ്പോർട്സ് കോർഡിനെറ്റർ അഭിലാഷ് മൈലാപ്പരംപിൽ ടൂർണമെന്റ്റ്‌ ഉദ്ഖാടനം ചെയ്യുകയും യുക്മായുടെ 5 റീജിയനുകളിലെ റീജിയണൽ മത്സരങ്ങളിൽ സെമി ഫൈനൽ മത്സരങ്ങളിൽ ഇടം കണ്ട നാല് ടീമുകൾ വീതം മത്സരങ്ങളിൽ മാറ്റുരക്കുകയും ചെയ്തു. രീജിയനുകളിൽ നിന്നുള്ള വിജയികള തമ്മിലുള്ള മത്സരമായതിനാൽ തന്നെ കടുത്ത മത്സരമായിരുന്നെങ്കിൽ കൂടി യുക്മ ചലഞ്ചേഴ്സ്  കപ്പ്‌ ആദ്യമായി കരസ്ഥമാക്കുക എന്നാ ആവേശവും സണ്ണി മത്തായിയുടെ നേതൃത്വത്തിലുള്ള വാറ്റ്ഫോർഡ് മലയാളി അസോസിയേഷൻ അംഗങ്ങളും മറ്റു കാണികളും പക്ഷഭേദമില്ലാതെ ചൊരിഞ്ഞ പ്രോത്സാഹനവും ഓരോ മത്സരത്തിന്റെയും വീര്യം ഇരട്ടിപ്പിച്ചു. യുക്മയുടെ  പ്രധാന 5 രീജിയനുകളിൽ നിന്നുള്ള താരങ്ങളാണ് ഇവിടെ മാറ്റുരച്ചത്. യുക്മ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാർ, നാഷണൽ വൈസ് പ്രസിടന്റ്റ് ബീന സെൻസ്, നാഷണൽ സ്പോർട്സ് കോർഡിനേറ്റർ അഭിലാഷ്, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണൽ സെക്രട്ടറി തോമസ്‌ മാറാട്ടുകളം, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിടന്റ്റ് ബിന്സ് ജോർജ് വാറ്റ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിടന്റ്റ് സണ്ണി മത്തായി ഭാരവാഹികളായ സിബി തോമസ്‌,ബേബി തോമസ്‌, സുനിൽ  വാര്യർ, സിബു സ്കറിയ സിബി ജോണ്‍, അൻപു ഡേവിഡ്‌, ബിനു, ജോസ് അളിയൻ, ബാബു ജൊസഫ് എന്നിവരുടെ മേൽ  നോട്ടത്തിലും നിയന്ത്രണത്തിലും ആയി മത്സരങ്ങൾ  ക്രമമായി നടന്നു.

വാറ്റ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിടന്റ്റ് സണ്ണി മത്തായിയുടെ ആശംസാപ്രസംഗത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ ജേതാക്കളായ വോക്കിംഗിൽ നിന്നുള്ള ജോബി ജോർജ് - ജിജു ജോർജ് ടീമിന് യുക്മ നാഷണൽ ജെനറൽ സെക്രട്ടറി  ബാലസജീവ് കുമാർ സമ്മാനിച്ചു. യുക്മ വൈസ് പ്രസിടന്റുമാരായ ശ്രീമതി ബീന സെന്സ്, ശ്രീ ടിറ്റോ തോമസ്‌ എന്നിവര് വിജേതാക്കൾക്കുള്ള ട്രോഫിയും ലോ ആൻറ് ലോയേഴ്സ് സോളിസിറ്റേഴ്സിനു വേണ്ടി അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ ക്യാഷ് അവാർഡും സമ്മാനിച്ചു. റണ്‍ണേഴ്സ്   അപ്പിനുള്ള ട്രോഫി  യുക്മ നാഷണൽ സ്പോർട്സ്  കോർഡിനേറ്റർ അഭിലാഷ് തോമസും യുക്മ നാഷണൽ കലാമേള കോർഡിനേറ്ററും യുക്മയുടെ ലീഗൽ അഡ്വൈസറും ആയ അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിലും ചേർന്ന്‌ ജേതാക്കളായ കേംബ്രിഡ്ജിൽ നിന്നുള്ള ബിജു ആന്റണി ആൻറ് ജോസഫ് ടീമിന്  നൽകി.

എസ്സെക്സ് ക്രിയേഷൻസ് പാരിതോഷികമായി നല്കിയ 201 പൌണ്ട് ക്യാഷ് അവാർഡും ജേതാക്കൾക്ക് സമ്മാനിച്ചു.

ലൂസേഴ്സ് ഫൈനൽ വിജയികളായ കേംബ്രിഡ്ജിൽ നിന്നുള്ള സന്ദീപ്‌ ആന്റ് വിനോദ് ടീമിന് യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണൽ സെക്രട്ടറി തോമസ്‌ മാറാട്ടുകളവും ഈസ്റ്റ്‌ ആന്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിടന്റ്റ് ബിൻസ് ജോർജ് ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാര്ഡ് സ്പോണ്‍സർമാരായ ആയ അപ്മോർട്ട്ഗേജസ് ഡയരക്ടർ പ്രദീപ്‌ മയിൽവാഗാനം സമ്മാനിച്ചു.

ലൂസേഴ്സ് ഫൈനൽ റണ്‍ണേഴ്സ്   അപ്പിനുള്ള ട്രോഫികൾ ആതിഥെയയരായ വാറ്റ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിടന്റ്റ് സണ്ണി മത്തായിയും  സ്പോർട്സ് കോർഡിനേറ്റർ ചാൾസ് മാണിയും ചേർന്ന് വിജയികളായ വാറ്റ്ഫോർഡിൽ നിന്നുള്ള ജോണ്‍സണ്‍ ആന്റ് റിജോണ്‍ ടീമിന് സമ്മാനിച്ചു. ഇവർക്കുള്ള ക്യാഷ് അവാർഡ് മെറ്റ്ലൈഫ് കണ്‍സൽട്ടന്റ് ജെറി സ്പോണ്‍സർ ചെയ്തു വേദിയിൽ വച്ച്  സമ്മാനിച്ചു.

യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണൽ സെക്രട്ടറി തോമസ്‌ മാറാട്ടുകളം തന്റെ നന്ദി പ്രകാശനത്തിനിടെ  യുക്മയുടെ  ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള ആദ്യത്തെ ദേശീയ തല മത്സരങ്ങളിൽ പല രീജിയനുകളിൽ നിന്നായി ബുദ്ധിമുട്ടുകളെ അവഗണിച്ച് എത്തിച്ചേർന്ന് അതിരറ്റ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ടീമുകളെയും പ്രത്യേകമായി അഭിനന്ദിക്കുകയും വിജയികൾക്ക് അനുമോദനങ്ങൾ നേരുകയും ചെയ്തു.

കൂടാതെ ഈ പരിപാടി വൻ  വിജയമാക്കി തീർത്ത വാറ്റ്ഫോർഡ് മലയാളി അസോസിയേഷനും സ്പോണ്‍സെർസ്  ആയ യൂറോപ്പ് മലയാളി പത്രം, ലോ ആന്റ് ലോയേഴ്സ് സോളിസിട്ടെഴ്സ്, എസ്സെക്സ് ക്രിയേഷൻസ്, അപ്മോർട്ട്ഗേജസ്, ജെറി മെറ്റ്ലൈഫ് എന്നിവര്ക്കും യുക്മ ഭാരവാഹികൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും യുക്മയുടെ പ്രത്യേക നന്ദി അറിയിച്ചു.

അവധിയിൽ ആയ യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി ഫോണിൽ കൂടി എല്ലാ വിജയികൾക്കും ആനുമോദനങ്ങൾ നേരുകയും പരിപാടി വൻ വിജയമാക്കി തീർത്തതിൽ സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.