CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 6 Seconds Ago
Breaking Now

വിക്കിലീക്‌സ് സ്ഥാപകന്റെ അറസ്റ്റ്; പത്രസ്വാതന്ത്ര്യത്തിലെ കറുത്ത നിമിഷമെന്ന് യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വാര്‍ഡ് സ്‌നോഡന്‍

ഇക്വഡോര്‍ ഏഴ് വര്‍ഷമായി നല്‍കിവന്നിരുന്ന രാഷ്ട്രീയ അഭയം പൊടുന്നനെ പിന്‍വലിച്ചതോടെയാണ് അസാഞ്ചിന് പിടിവീണത്.

പത്രസ്വാതന്ത്ര്യത്തിലെ കറുത്ത നിമിഷമാണ് ജൂലിയന്‍ അസാഞ്ചിന്റെ അറസ്റ്റെന്ന് യുഎസ് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ എഡ്വാര്‍ഡ് സ്‌നോഡന്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നുമാണ് 47കാരനായ വിക്കിലീക്‌സ് സ്ഥാപകനെ നാടകീയമായി അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ ഏഴ് വര്‍ഷമായി നല്‍കിവന്നിരുന്ന രാഷ്ട്രീയ അഭയം പൊടുന്നനെ പിന്‍വലിച്ചതോടെയാണ് അസാഞ്ചിന് പിടിവീണത്. 

അറസ്റ്റിന് പിന്നാലെയാണ് സ്‌നോഡന്റെ ട്വീറ്റ് പുറത്തുവന്നത്. 'ഇക്വഡോര്‍ അംബാസിഡര്‍ യുകെയുടെ രഹസ്യ പോലീസിനെ എംബസിയിലേക്ക് സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പ്രസാധകനെ വലിച്ചിഴച്ച് കൊണ്ടുവരുന്നതും, കെട്ടിടത്തില്‍ നിന്നും അവാര്‍ഡ് നേടാത്ത പത്രക്കാരനെ പുറത്തിറക്കി ചരിത്ര പുസ്തകത്തില്‍ അവസാനിപ്പിക്കുന്നതും കാണാം. അസാഞ്ചിന്റെ വിമര്‍ശകര്‍ കൈയടിച്ചേക്കാം, പക്ഷെ ഇത് പത്രസ്വാതന്ത്ര്യത്തിലെ കറുത്ത നിമിഷമാണ്', സ്‌നോഡന്‍ വ്യക്തമാക്കി. 

2013ല്‍ അമേരിക്കയുടെ വന്‍ തോതിലുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ ഒളിവിലാണ്. മുന്‍ സിഐഎ ഏജന്റായ ഇദ്ദേഹം അസാഞ്ചിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. സ്‌നോഡന്റെ കൈയിലുള്ള രഹസ്യരേഖകള്‍ മാധ്യമങ്ങളുടെ കൈയിലെത്തിക്കാന്‍ സഹായിച്ചത് വിക്കിലീക്‌സ് സ്ഥാപകനാണെന്നാണ് കരുതുന്നത്. 

രഹസ്യ സൈനിക, നയതന്ത്ര വിവരങ്ങളാണ് വിക്കിലീക്‌സ് വഴി പുറത്തുവിട്ടത്. കസ്റ്റഡിയിലുള്ള അസാഞ്ചിനെ ഉടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.