CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 10 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധവാര ശുശ്രൂഷകള്‍...

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. 

ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ.കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നല്‍കും.

ഓശാന ഞായര്‍:  ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 14 ന് ഞായറാഴ്ച 11 am ന് ആരംഭിക്കും.

പെസഹാ വ്യാഴം: പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബ്ബാനയും 18 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും.

ദുഃഖവെള്ളി: ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകള്‍ 19 ന് രാവിലെ 8.30 മുതല്‍ ആരംഭം കുറിക്കും.

ഉയിര്‍പ്പ്: ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 20 ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു.

 

വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷീന്‍  075 44547007,

സജി  07951221914

 

ദേവാലയത്തിന്റെ വിലാസം:

St. Anns Church  Mar lvanious Cetnre,

Degenham,

RM9 4SU.

Attachments area

 

 




കൂടുതല്‍വാര്‍ത്തകള്‍.